Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബാഹുബലി എന്നെ ഭയപ്പെടുത്തുന്നു: സല്‍മാന്‍

salman-bahubalio

ബാഹുബലിയുടെ ബോക്സ് ഓഫീസ് കളക്ഷന്‍ തന്നെ ഭയപ്പെടുത്തുന്നുവെന്ന് സല്‍മാന്‍ ഖാന്‍. ബാഹുബലി മികച്ച ഒരു ചിത്രമാണ്. ഇതു പോലൊരു ചിത്രം ബോളിവുഡില്‍ നിര്‍മിക്കാന്‍ സാധിക്കില്ല. സല്‍മാന്‍ ഖാന്‍ പറയുന്നു.

സല്‍മാന്‍റ പുതിയ ചിത്രമായ ബജ്രംഗി ഭായിജാന്‍റെ പ്രചാരണവുമായി ബന്ധപ്പെട്ട് സംസാരിക്കുകായിരുന്നു അദ്ദേഹം. ഏക് ഥാ ടൈഗറിന് ശേഷം കബീര്‍ ഖാന്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. സല്‍മാന്‍ ഖാന്‍റെ ഈ വര്‍ഷത്തെ പെരുന്നാള്‍ റിലീസായ ചിത്രം വെള്ളിയാഴ്ച തിയറ്ററുകളിലെത്തി കഴിഞ്ഞു.

ബോഡി ഗാര്‍ഡിന് ശേഷം കരീന കപൂര്‍ നായികയായി എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. റിലീസ് ചെയ്ത എല്ലാ ഭാഷകളിലും മികച്ച കളക്ഷന്‍ നേടി മുന്നേറുന്ന ബാഹുബലി തന്‍റെ ചിത്രത്തിന്‍റെ കളക്ഷനെ ബാധിക്കുമോ എന്ന ഭയം സല്‍മാന്‍ ഖാന്‍ പ്രകടമാക്കിയില്ല.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.