Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബോളിവുഡ് സംവിധായകനെതിരെ കറാച്ചിയിൽ പ്രതിഷേധം

kabir-khan

ബോളിവുഡ് സംവിധായകന്‍ കബീർ ഖാനെതിരെ കറാച്ചി വിമാനത്താവളത്തില്‍ പ്രതിഷേധം. കബീർ ഖാൻ അപമാനമാണെന്ന് മുദ്രാവാക്യം വിളിച്ചായിരുന്നു പ്രതിഷേധക്കാർ സംവിധായകന് ചുറ്റും വളഞ്ഞത്.

ഒരു സെമിനാറില്‍ പങ്കെടുക്കാനായി കറാച്ചിയിലെത്തിയ കബീര്‍ ലാഹോറിലേക്ക് പുറപ്പെടാനായി വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് സംഭവം. സെയ്ഫ് അലീഖാൻ നായകനായ ഫാന്റം സിനിമ പാക്കിസ്ഥാനെതിരാണെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. പാകിസ്ഥാനിലെ ഇന്ത്യന്‍ ചാരന്മാരെ കുറിച്ച് സിനിമയെടുക്കാത്തതെന്നും അദ്ദേഹത്തോട് ചോദിച്ചു.

Angry protesters besiege Indian filmmaker Kabir Khan at Karachi Airport

പ്രതിഷേധക്കാരില്‍ ഒരാള്‍ സംവിധായകന് നേരെ ചെരിപ്പോങ്ങുകയുണ്ടായി. എന്നാൽ ഇവരോട് പ്രതികരിക്കാൻ നിൽക്കാതെ കബീർ വിമാനാത്താവളത്തിലേക്ക് കടന്നു. ഫാന്റം സിനിമ പാക്കിസ്ഥാനിൽ നിരോധിച്ചിരന്നു. എസ്. ഹുസ്സൈന്‍ രചിച്ച നോവലായിരുന്നു സിനിമയ്ക്ക് ആധാരം. പാക്കിസ്ഥാന്‍ തീവ്രവാദി ഹയിസ് സയീദിന്റെ പരാതിയിൽ ലാഹോര്‍ ഹൈക്കോടതി ഈ നോവലും നിരോധിച്ചിരുന്നു.

Your Rating: