ബോളിവുഡ് ഈ വര്‍ഷം പ്രതീക്ഷയോടെ കാത്തിരിക്കുന്ന സല്മാന് ഖാന് ചിത്രം ബജ്രംഗി ഭായിജാന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഏക് ഥാ ടൈഗറിന് ശേഷം കബീര്‍ ഖാന് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ബോഡി ഗാര്‍ഡിന് ശേഷം കരീന കപൂര്‍ സല്മാന് ഖാന്റെ നായികയായി എത്തുന്നു എന്ന പ്രത്യേകത കൂടിയുണ്ട്.
പാകിസ്ഥാനില്‍ നിന്നും വഴി തെറ്റി ഇന്ത്യയിലെത്തുന്ന ഒരു കൊച്ചുകുട്ടിയെ തിരിച്ച് നാട്ടിലെത്തിക്കാന്‍ ശ്രമിക്കുന്നതാണ് പ്രമേയം. നവാസുദ്ദീന്‍ സിദിഖി ഒരു പ്രധാനവേഷത്തിലെത്തുന്നുണ്ട്. തെലുങ്ക് സംവിധായകന് എസ് എസ് രാജമൗലിയുടെ അച്ഛന് വിജയേന്ദ്ര പ്രസാദ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ചിത്രം റംസാന് റിലീസായി ജൂലൈ 17ന് പുറത്തിറങ്ങും.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.