Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബോളിവുഡ് നടിയെ 12കാരന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചു

ഹോട്ടല്‍ ജീവനക്കാരന്‍ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയുമായി ബോളിവുഡ് താരം ഖുഷി മുഖര്‍ജി. നടി താമസിച്ചിരുന്ന ഹോട്ടല്‍ മുറിയിലാണ് പീഡനത്തിനിരയാതെന്ന് താരം ആരോപിക്കുന്നു.

പുതിയ സിനിമയുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ഭോപ്പാലിലുള്ള ഹോട്ടലില്‍ ഖുഷി ഉറങ്ങുമ്പോള്‍ ജീവനക്കാരില്‍ ഒരാള്‍ മുറിക്കകത്തേക്ക് അതിക്രമിച്ച് കയറി കയറിപ്പിടിക്കാന്‍ ശ്രമിച്ചെന്നാണ് നടി പരാതിയില്‍ പറയുന്നത്. നടി പേടിച്ച് നിലവിളിച്ചപ്പോള്‍ ഇയാള്‍ ഓടിയൊളിച്ചെന്നും പിന്നീട് ഹോട്ടലിലെ മറ്റ് ജീവനക്കാരുടെ സഹായത്തോടെ ഇയാളെ പിടികൂടിയെന്നും ഖുഷി പറയുന്നു.

അതേസമയം ആരോപണം ഹോട്ടല്‍ അധികൃതര്‍ വാര്‍ത്ത നിഷേധിച്ചു. ഹോട്ടലില്‍ ഒരു തരത്തിലുമുള്ള പീഡനശ്രമം നടന്നിട്ടില്ലെന്നും മുറിയുടെ വാതില്‍ തുറന്നു കിടക്കുന്നത് കണ്ട് അക്കാര്യം താരത്തെ വിളിച്ചറിയിക്കാന്‍ വേണ്ടിയാണ് ജീവനക്കാരന്‍ ചെന്നതെന്നുമാണ് ഹോട്ടല്‍ അധികൃതര്‍ പറയുന്നത്. നടി മദ്യപിച്ചിട്ടുണ്ടായിരുന്നെന്നും കാലുപോലും നിലത്തുറയ്ക്കാന്‍ പറ്റാത്ത അവസ്ഥയിലുമായിരുന്നെന്ന് ജീവനക്കാര്‍ പറയുന്നത്.

അതേസമയം കുറ്റവാളി 12 വയസ്സുള്ള കുട്ടിയാണെന്നതാണ് തന്നെ ഞെട്ടിച്ചതെന്നും തന്‍റെ മുന്നില്‍ കുറ്റസമ്മതം നടത്തിയെങ്കിലും മറ്റുആളുകളുടെ മുന്നില്‍ തെറ്റ് ഏറ്റു പറഞ്ഞില്ലെന്നും ഖുഷി പറയുന്നു. മാത്രമല്ല നടി പൊലീസില്‍ പറയാതെ ചാനലുകാരെ വിളിച്ചതും സംഭവം കൂടുതല്‍ വഷളാകാന്‍ കാരണമായി. അതേസമയം നടിയുടെ പരാതിയില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.