ബോളിവുഡ് സുന്ദരി പരിനീതി ചോപ്രയെ പൊതുവേദിയിൽ പരിഹസിച്ച് റിഷി കപൂർ. പ്രമുഖ അവാർഡ് ദാനചടങ്ങിനിടെ ശരീരഭാരം കുറച്ച് മെലിഞ്ഞ് സുന്ദരിയായ പരിനീതിയ്ക്ക് ബോളിവുഡ് സ്റ്റൈൽ ഐക്കൺ അവാർഡ് നൽകിയിരുന്നു. കഴിഞ്ഞ ദിവസം പ്രമുഖ ടെലിവിഷൻ പുരസ്കാരചടങ്ങിൽ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നൽകി റിഷി കപൂറിനെ ആദരിച്ചിരുന്നു.
ഈ പുരസ്കാരം സ്വീകരിക്കുന്നതിനിടെയാണ് താരം പരിനീതിയെ പരിഹസിച്ചത്. ശരീരഭാരം കുറച്ചതിന് പരിനീതിയ്ക്ക് അവാർഡ് നല്കിയെന്ന് കേട്ടത് വിശ്വസിക്കാൻ പോലുമാകുന്നില്ലെന്നും അങ്ങനെയങ്കിൽ ശരീരഭാരം കൂട്ടിയതിന് തനിക്ക് ആരെങ്കിലും അവാർഡ് നൽകുമോയെന്നും റിഷി ചോദിച്ചു.
താനൊരിക്കലും ടിവി അവാർഡുകളിൽ വിശ്വസിക്കുന്നില്ലെന്നും ദിനംതോറും ഈ അവാർഡിന്റെ നിലവാരം കുറഞ്ഞ് വരുകയാണെന്നും അദ്ദേഹം പറഞ്ഞു. ഈ കിട്ടുന്ന അവാർഡുകളൊക്കെ വീടിന് പുറത്താണ് താൻ സൂക്ഷിക്കുന്നതെന്നും ഇതിലൊന്നും വലിയകാര്യമില്ലെന്നും അദ്ദേഹം തുറന്നടിച്ചു.
ഇത് ഈ വര്ഷം തനിക്ക് കിട്ടുന്ന നാലാമത്തെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് ആണ്. സിനിമയിൽ തന്റെ ജോലി തീർന്നെന്നാണ് ഇവർ ചിന്തിക്കുന്നത്. അതുകൊണ്ടാണ് അവർ ഈ അവാർഡ് നൽകികൊണ്ടിരിക്കുന്നത്. അവാർഡ് തന്നാലും തന്നില്ലേലും ഞാനെന്റെ ജോലി തുടരും. റിഷി പറഞ്ഞു.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.