Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അക്ഷയ് കുമാറിനൊപ്പമുള്ള ഇൗ മിന്നും താരം ആര് ?

akshay

അക്ഷയ് കുമാറിനേയും അദ്ദേഹത്തിന്റെ ചിത്രങ്ങളേയും ഈ കുട്ടിക്ക് ഏറെയിഷ്ടമായിരുന്നു. ഒരിക്കൽ അവന് അദ്ദേഹത്തോടൊപ്പം നിന്നു ഫോട്ടോയെടുക്കുവാനും അവസരം കിട്ടി. ഇതൊരു വലിയ കാര്യമൊന്നുമല്ല. ഒരുപാട് കുട്ടികൾക്ക് അതിനുള്ള അവസരം കിട്ടിയിട്ടുണ്ട്. പക്ഷേ ഏറെ കൗതുകത്തോടെ കണ്ടറിഞ്ഞ ആ താരത്തോടൊപ്പം പിന്നീട് വർഷങ്ങൾക്കിപ്പുറം ഒരുമിച്ച് പ്രവർത്തിക്കുവാനുള്ള അവസരം അപൂർവ്വം പേർക്കല്ലേ കിട്ടൂ. തീർച്ചയായും. അക്ഷയ് കുമാറിനോടൊപ്പം അന്ന് ഒപ്പം നിന്നു ചിത്രമെടുത്ത കുട്ടിയും ഇന്ന് ഇന്ത്യൻ സിനിമയിലെ യുവനിരയിലെ പ്രമുഖനാണ്. ആരാണെന്നല്ലേ. രൺവീർ സിങ്. 

രൺവീർ തന്നെയാണ് തന്റെ ജീവിതത്തിലെ ഈ നല്ല നിമിഷത്തേയും അനുഭവത്തേയും ലോകത്തോടു പങ്കുവച്ചത്. ഈ ചിത്രത്തിൽ കാണുന്ന കുട്ടിയും ഇപ്പോഴത്തെ രൺ‌വീർ സിങും തമ്മിൽ ഒരു രൂപസാദൃശ്യവുമില്ല. അതുകൊണ്ടു തന്നെ രൺവീർ പറയാതെ ആരും ഇതു തിരിച്ചറിയാനും പോകുന്നില്ല. തന്റെ ജീവിതത്തിൽ ഏറ്റവുമധികം സ്വാധീനം ചെലുത്തിയ നടനാണ് അക്ഷയ് കുമാറെന്ന് രൺവീർ ഒരിക്കൽ‌ പറ‍ഞ്ഞിരുന്നു.

Your Rating: