Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആ രംഗത്തിൽ അഭിനയിക്കാൻ വയ്യ; ചിത്രാംഗത സെറ്റിൽ നിന്നിറങ്ങിപ്പോയി

chitrangadha

വ്യക്തമായ അഭിപ്രായം എവിടെയും തുറന്നു പറയുവാൻ മടിയില്ലാത്ത നടിയാണ് ചിത്രാംഗത സിങ്. പലപ്പോഴും അത് വിവാദങ്ങൾക്ക് വഴിവച്ചിട്ടുമുണ്ട്. ഇപ്പോൾ സംവിധായകൻ കുഷൻ നന്ദിയുമായിട്ടാണ് ചിത്രാംഗതയുടെ പുതിയ പ്രശ്നം.

നവാസുദീൻ സിദ്ധിഖുമായി ഇഴകിചേർന്ന് അഭിനയിക്കുവാന്‍ ആവശ്യപ്പെട്ടതിനെ തുടർന്ന് ചിത്രാംഗത സംവിധായകനുമായി വഴക്കിട്ട് സെറ്റിൽ നിന്നിറങ്ങിപ്പോകുകയായിരുന്നു. ഇത്തരം രംഗങ്ങളിൽ അഭിനയിക്കുമ്പോൾ സംവിധായകരുമായി നായികമാരുടെ വഴക്കുകൾ പതിവാണ്. പിന്നീട് ചർച്ച ചെയ്ത് പ്രശ്നം പരിഹരിച്ച് ഷൂട്ടിങ് പുരോഗമിക്കുകയാണ് പതിവ്. പക്ഷേ ചിത്രാംഗതയുടെ കാര്യത്തിൽ ഇതുണ്ടായില്ല. കുഷനോട് വഴക്കിട്ട് താരം മുംബൈയിൽ മടങ്ങിയെത്തിക്കഴിഞ്ഞു.

ലക്നൗവിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നത്. കഴിഞ്ഞ ആറു ദിവസമായി സംവിധായകനും ചിത്രാംഗതയും തമ്മിൽ അത്ര നല്ല സ്വരചേർച്ചയിലായിരുന്നില്ല. നവാസുദ്ധീൻ സിദ്ധിഖി ചിത്രാംഗതയെ കട്ടിലിലേക്ക് വലിച്ചു തള്ളുന്നതും തുടർന്നുള്ള രംഗങ്ങളുമാണ് ചിത്രീകരിക്കേണ്ടിയിരുന്നത്. ആദ്യ ടേക്കിൽ തൃപ്തനാകാതിരുന്ന കുഷൻ, നവാസിനൊപ്പം കുറച്ചു കൂടി ക്ലോസ് ആയി, പാഷനോടെ ചെയ്യൂ എന്ന് ചിത്രാംഗതയോട് സ്വരം കടുപ്പിച്ച് പറഞ്ഞതോടെ പ്രശ്നം രൂക്ഷമായി. മൊത്തം യൂണിറ്റിന്റെ മുന്നിൽ വച്ച് ഈ രംഗങ്ങളൊന്നും ചെയ്യാൻ കഴിയില്ലെന്ന് ചിത്രാംഗത തറപ്പിച്ച് പറയുകയായിരുന്നു. യൂണിറ്റിന് മുന്നിൽ വച്ച് അഭിനയിക്കേണ്ട രംഗത്തെ കുറിച്ച് കുഷൻ വിശദീകരിച്ചതിനേയും ചിത്രാംഗത ചോദ്യം ചെയ്തു. ചിത്രാംഗതയെ മാറ്റി നിർത്തി സംസാരിക്കാനുള്ള കുഷന്റെ ശ്രമങ്ങളും പരാജയപ്പെട്ടു.

എന്നാൽ ചിത്രാംഗതയുടെ മോശം പ്രകടനവും സെറ്റിൽ പതിവായി താമസിച്ചെത്തുന്നതും സ്ക്രിപ്റ്റിൽ മാറ്റം വരുത്തണമെന്ന പിടിവാശിയും കാരണം ചിത്രത്തിന്റെ അണിയറ പ്രവർത്തകർ തന്നെ അവരെ ഒഴിവാക്കിയെന്നാണ് കുഷന്റെ സുഹൃത്തുക്കളുടെ വാദം. ആകെ മൂന്ന് ഷോട്ടുകളാണ് ചിത്രാംഗത പൂർത്തിയാക്കിയത്. അതുകഴിഞ്ഞ് കണ്ണീരോടെ സെറ്റ് വിടുന്ന നടിയെയാണ് എല്ലാവരും കണ്ടത്. പിന്നീട് കുഷനുമായി ദീർഘനേരം ചർച്ച നടത്തിയ നടി താൻ സെറ്റ് വിടുകയാണെന്ന് പ്രഖ്യാപിക്കുകയായിരുന്നുവെന്നും ഇദ്ദേഹം പറഞ്ഞു. ഗ്ലാമർ വേഷങ്ങളിലും ഇതുപോലുളള രംഗങ്ങളിലും മുൻപും അഭിനയിച്ചിട്ടുള്ള ചിത്രാംഗതയുടെ നടപടി ചലച്ചിത്ര ലോകത്ത് അതിയശമുണ്ടാക്കി 

Your Rating: