Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലയാളത്തിൽ അഭിനയിക്കുമോ ? ദീപികയുടെ മറുപടി

deepika നടി ദീപിക പദുക്കോൺ കൊച്ചിയിൽ എത്തിയപ്പോൾ. ചിത്രങ്ങൾ-ജോസ്കുട്ടി പനയ്ക്കൽ

സ്വകാര്യചടങ്ങിന് കൊച്ചിയിലെത്തിയ ഹോളിവുഡ് ബോളിവുഡ് താരമായ ദീപിക പദുക്കോൺ മലയാളികൾക്ക് പ്രതീക്ഷയേകുന്ന ഒരു വാഗ്ദാനവും നൽകിയാണ് മടങ്ങിയത്. മികച്ച പ്രമേയം വന്നാൽ മലയാളത്തിൽ അഭിനയിക്കുമെന്ന് താരം വ്യക്തമാക്കി.

ഭാഷയല്ല, ആർട്ടിസ്റ്റിനെ മോഹിപ്പിക്കുന്നത്. ചിത്രത്തിന്റെ ഉള്ളടക്കവും അതു നൽകുന്ന സന്ദേശവുമാണ്. എന്നെ അതിശയിപ്പിക്കുന്ന പ്രമേയം വന്നാൽ തീർച്ചയായും മലയാള ചിത്രത്തിൽ അഭിനയിക്കും. ഗംഭീരമായ എത്രയോ ചിത്രങ്ങൾ പണ്ടു മുതലേ മലയാളത്തിൽ ഉണ്ടായിട്ടുണ്ട്. ‘ബാംഗ്ലൂർ ഡേയ്സ്’ കണ്ടിരുന്നു. ഒരുപാടു ഹിന്ദി ചിത്രങ്ങൾ മലയാളത്തിൽ നിന്നു പ്രചോദനം ഉൾക്കൊണ്ടു നിർമിക്കപ്പെട്ടതല്ലേ. ദീപിക പറഞ്ഞു.

deepika-1 നടി ദീപിക പദുക്കോൺ കൊച്ചിയിൽ എത്തിയപ്പോൾ. ചിത്രങ്ങൾ-ജോസ്കുട്ടി പനയ്ക്കൽ

ദീപികയ്ക്കു വൻ തുക പ്രതിഫലം തരാൻ മലയാളത്തിനു കഴിയുമോ എന്ന ചോദ്യത്തിന് നിങ്ങൾക്കു മലയാള താരങ്ങളുടെ പ്രതിഫലം താങ്ങാനാകും. പക്ഷേ, എന്റെ പ്രതിഫലം താങ്ങാനാകില്ല, അല്ലേ? എന്ന മറുചോദ്യം. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം നേടുന്ന നടി എന്ന പെരുമ ഇപ്പോൾ ദീപികയ്ക്ക് സ്വന്തമാണ്. ഹോളിവുഡിൽ വിൻഡീസലിനൊപ്പം എത്തുന്ന ചിത്രമാണ് താരത്തിന്റെ പുതിയ റിലീസ്.  

Your Rating: