Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ ചിത്രത്തിനു പകരം മറ്റൊന്നില്ല

dileep-saira ദിലീപ് കുമാറിനൊപ്പം സൈറ ബാനു

നിങ്ങള്‍ കരുതും പോലെ ദിലീപ് കുമാർ ഐസിയുവിലല്ല. ദാ ഇവിടെ തനിക്കൊപ്പം ഒരു കൈ അകലെ അദ്ദേഹം സുഖമായിരിക്കുന്നു. ബോളിവുഡിലെ ട്രാജഡി കിങ് ദിലീപ് കുമാറിന്റെ ജീവിതത്തിലേക്ക് വന്ന എന്നും ചിരിക്കുന്ന പുഷ്പമായിരുന്നു സൈറ ബാനു. അതിപ്പോഴും അങ്ങനെ തന്നെ.

ഈ ദിനം സൈബർ ലോകത്ത് പാറിപ്പറന്ന ഒരു ചിത്രമിതാണ്. ഒരുപാടിഷ്ടത്തോടെ കണ്ടിരുന്ന കൂട്ടുകാർക്കൊപ്പം പങ്കുവച്ച ചിത്രം. ദിലീപ് കുമാറിന്റെ അടുത്തിരിക്കുന്ന സൈറ ബാനു. ബോളിവുഡിലെ പ്രണയനായകനും നായികയുമായിട്ടല്ല. ആശുപത്രിക്കിടയിലുള്ള ദിലീപ് കുമാറിനരികെയിരിക്കുന്ന സൈറ ബാനു. സിനിമാ ലോകത്ത് പച്ചയായ സ്നേഹ ബന്ധങ്ങൾക്ക് പകിട്ടില്ലെന്ന പറച്ചിലുകൾക്കൊരപവാദമാണിവർ. അമ്പത്തിയൊമ്പത് വർഷം പിന്നിടുന്നു ഇരുവരുമൊന്നിച്ചൊരു യാത്ര തുടങ്ങിയിട്ട്.

രണ്ട് ദിവസം മുൻപെയാണ് ന്യൂമോണിയ ബാധയെ തുടർന്ന് 93കാരനായ ദിലീപ് കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സിനിമാ ലോകവും ആരാധക പക്ഷവും അദ്ദേഹത്തിന്റെ ആരോഗ്യ നിലയെ കുറിച്ച് ആശങ്കയിലിരിക്കെയാണ് സോഷ്യൽ മീഡിയ വഴി ഈ ചിത്രം പ്രചരിച്ചത്. പ്രായത്തിന്റെ അവശതകൾ കുറേ നാളായി ദിലീപ് കുമാറിനെ അലട്ടുന്നുണ്ട്. ദിലീപ് കുമാറിന്റെ ട്വിറ്റർ അക്കൗണ്ട് വഴി സൈറ ബാനുവാണ് ചിത്രം പങ്കുവച്ചത്. ദൈവത്തിന്റെ കൃപയാല്‍ അദ്ദേഹം സുഖമായിരിക്കുന്നുവെന്നും ഡോക്ടര്‍മാരിൽ നിന്നും നല്ല പരിചരണം കിട്ടുന്നുവെന്നും അവര്‍ അതിനോടപ്പമുള്ള ഒരു കുറിപ്പിലൂടെ പറഞ്ഞു.

Your Rating: