Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പോസ്റ്ററിൽ ‘നഗ്നത’ വേണമെന്ന് വിതരണക്കാർ

angry-indian-goddesses-still

പോസ്റ്ററിൽ ‘നഗ്നത’ ഉണ്ടെങ്കിൽ മാത്രമെ സിനിമ വിതരണത്തിനെടുക്കൂ എന്ന് വിതരണക്കാർ പറഞ്ഞെന്ന് ബോളിവുഡ് സംവിധായകൻ. പാൻ നളിൻ എന്ന സംവിധായകനാണ് സത്രീകളെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ തന്റെ ആംഗ്രി ഇന്ത്യൻ ഗോഡെസസ് എന്ന ചിത്രം വിതരണക്കാർ ഏറ്റെടുക്കാൻ തയ്യാറാകാഞ്ഞതിനെക്കുറിച്ച് പറയുന്നത്.

സ്ത്രീകൾ പ്രധാന കഥാപാത്രങ്ങളാകുന്ന സിനിമകൾ പരാജയപ്പെടുമെന്ന് വിതരണക്കാർ കണക്കു സഹിതം പറഞ്ഞു. ഇനി ഇൗ സിനിമ ഏറ്റെടുക്കണെങ്കിൽ പോസ്റ്ററിൽ ‘ഷോർട്സ്’ ഇട്ടു നിൽക്കുന്ന സ്ത്രീകളുടെ ചിത്രം ഉൾപ്പെടുത്താൻ അവർപറഞ്ഞു. അല്ലാതെ ഒരിക്കലും തങ്ങൾ ഇത് വിതരണം ചെയ്യില്ലെന്ന് നിലാപാടുമെടുത്തു.

ഒടുവിൽ അനവധി പ്രതിസന്ധികൾക്ക് ശേഷമാണ് വിതരണക്കാരെ കണ്ടെത്തി സിനിമ റിലീസിനൊരുക്കിയതെന്ന് സംവിധായകൻ പറഞ്ഞു. സ്ത്രീകൾ പ്രധാന കഥാപാത്രങ്ങളാകുന്ന സിനിമ ഏവർക്കും ആസ്വാദ്യകരമാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.