Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാധ്യമപ്രവർത്തകനെ പേടിപ്പിച്ച് സൽമാനും ബിപാഷയും

salman-bipasha

നോ എൻട്രി എന്ന ഒറ്റ ചിത്രത്തിൽ മാത്രമാണ് സൽമാനും ബിപാഷയും ഒരുമിച്ച് അഭിനയിച്ചിട്ടുള്ളുവെങ്കിലും ഇരുവരും നല്ല സുഹൃദ്ബന്ധമാണ് കാത്തുസൂക്ഷിക്കുന്നത്. കൂട്ടുകാരിയുടെ വിവാഹത്തിന് ആശംസകളുമായി എത്തിയപ്പോൾ ബിപാഷയ്ക്ക് ഇരട്ടി സന്തോഷം.

തന്റെ ഏറ്റവും വലിയ ആഗ്രഹമാണ് സൽമാൻ ഖാൻ പൂർത്തീകരിച്ചതെന്ന് ബിപാഷ പറഞ്ഞു. എന്നാൽ മാധ്യമപ്രവർത്തകർക്ക് അറിയേണ്ടത് സൽമാന്റെ വിവാഹത്തെക്കുറിച്ചായിരുന്നു. ബിപാഷ പറയൂ എന്നായിരിക്കും സൽമാന്റെ വിവാഹമെന്നാണ് ഒരു മാധ്യമപ്രവർത്തകന്റെ ചോദ്യം.

Salman Khan-Bipasha Basu FLIRT, Karan Singh Grover Laughs! | Wedding Reception

ചോദ്യം കേട്ടതും സൽമാന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. ‘നിന്റെ വിവാഹം കഴിഞ്ഞോ? കാമറ ഇയാൾക്ക് നേരെ തിരിക്കൂ എന്നാവശ്യപ്പെട്ട് സൽമാന്‍ രംഗത്തെത്തി കൂടെ ബിപാഷയും.

സുഹൃദ്ബന്ധം പുലർത്തുന്ന എല്ലാ പെൺകുട്ടികളോടും നല്ല ബന്ധം കാത്ത്സൂക്ഷിക്കുന്ന വ്യക്തിയാണ് സൽമാനെന്നും അതുകൊണ്ടു തന്നെ അദ്ദേഹം വിവാഹംകഴിക്കുന്നത് വലിയ കാര്യമെല്ലെന്നും ബിപാഷ പറഞ്ഞു. ഹണിമൂണിന് പോകുമ്പോൾ സല്‍മാനും ഒപ്പമുണ്ടാകുമെന്നും ബിപാഷ കൂട്ടിച്ചേർത്തു. 

Your Rating: