മോഹന്‍ലാല്‍-ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം ദൃശ്യത്തിന്റെ ഹിന്ദി പതിപ്പിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. അജയ് ദേവ്ഗണ് നായകനായി എത്തുന്ന ചിത്രത്തില്‍ ശ്രിയ സരണ്‍ ആണ് നായിക.
ഹിന്ദിയിലും കേബിള്‍ ഓപ്പറേറ്റര്‍ തന്നെയായാണ് അജയ് ദേവ്ഗണും എത്തുന്നത്. ദൃശ്യം എന്നു തന്നെ പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നിശികാന്ത് കാമത്ത് ആണ്. തബുവാണ് പൊലീസ് കമ്മീഷണറുടെ വേഷത്തില്‍ എത്തുന്നത്.
Drishyam - Official Trailer
മോഹന്‍ലാല്‍ നായകനായെത്തിയ ദൃശ്യത്തിന്റെ തെലുങ്ക് , കന്നഡറീമെയ്ക്കും വന്‍ വിജയമായിരുന്നു. കമല്ഹാസന് നായകനായി 'പാപനാശം' എന്ന പേരില്‍ തമിഴിലും ദൃശ്യം റിലീസിന് ഒരുങ്ങിയിരിക്കുകയാണ്.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.