Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൊലീസ് മനഃപൂർവം കുടുക്കാൻ ശ്രമിക്കുന്നു: സൽമാൻ

വാഹനാപകടക്കേസിൽ സൽമാൻ കോടതിയിൽ സത്യവാങ്മൂലം നൽകി. പൊലീസ് തന്നെ മനഃപൂർവം കേസിൽ കുടുക്കാൻ ശ്രമിക്കുന്നുവെന്ന് സൽമാൻ പറയുന്നു. അപകടം നടന്നതിന് ശേഷം തന്റെ ഡ്രൈവർ പൊലീസ് കണ്ട്രോൾ റൂമിൽ വിളിക്കുകയും വിവരമറിയിക്കുകയും ചെയ്തു. പിന്നീട് ഡ്രൈവർ തന്നെ പൊലീസ് സ്റ്റേഷനിൽ എത്തി സംഭവത്തെക്കുറിച്ച് മൊഴി നൽകി.

എന്നാൽ അപകടത്തിൽ സൽമാൻ ഉൾപ്പെട്ടിട്ടുള്ളതിനാൽ തങ്ങൾക്ക് കേസെടുക്കാൻ ബുദ്ധിമുട്ടാണെന്ന് പറഞ്ഞ് ഡ്രൈവറുടെ മൊഴി രേഖപ്പെടുത്തിയില്ല. വണ്ടി ഓടിച്ചിരുന്നത് താനല്ലെന്നും ആ സമയത്ത് മദ്യപിച്ചിരുന്നില്ലെന്നും സൽമാൻ ഖാൻ പറയുന്നു.

റോഡരികില്‍ കിടന്നിരുന്നയാളെ കാറിടിച്ച് കൊന്ന കേസില്‍ സല്‍മാന്‍ ഖാനെ ഡൽഹി ഹൈക്കോടതി വെറുതെ വിട്ടതിനെതിരെ സുപ്രീംകോടതിയില്‍ വീണ്ടും ഹര്‍ജി ഫയൽ ചെയ്തിരുന്നു. ഇതിനെതിരെയാണ് സൽമാൻ ഇപ്പോൾ സത്യവാങ്മൂലം നൽകിയിരിക്കുന്നത്.

Your Rating: