Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫര്‍ഹാന്‍ അക്തര്‍ വിവാഹമോചിതനാകുന്നു

farhan-wife ഫര്‍ഹാന്‍ അക്തറും അധൂന അക്തറും

താരദമ്പതികളുടെ വേർപിരിയിൽ നിത്യ സംഭവമായി മാറുന്ന ബോളിവുഡിൽ നിന്നും ഒരു വേർപിരിയൽ വാർത്തകൂടി. ബോളിവുഡ് താരം ഫര്‍ഹാന്‍ അക്തറും അധൂന അക്തറും വിവാഹബന്ധം വേര്‍പെടുത്തുന്നു. ഇരുവരും പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലാണ് 16 വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിക്കുന്നതായി അറിയിച്ചത്. വർഷങ്ങളായി ഇരുവരും അകന്ന് കഴിയുകായിരുന്നു‍.

സംവിധായകന്‍, അഭിനേതാവ്, ഗായകന്‍ എന്നീ നിലകളിലെല്ലാം തിളങ്ങുന്ന ഫര്‍ഹാന്‍ അക്തറും ഹെയര്‍ സ്റ്റൈലിസ്റ്റായ അധൂനയും ബോളിവുഡിലെ മാതൃകാ ദമ്പതികളായിട്ടാണ് വിലയിരുത്തപ്പെട്ടിരുന്നത്. അനാവശ്യമായ ഊഹാപോഹങ്ങളിൽ നിന്നും മറ്റും വിട്ടുനിന്ന് കുട്ടികളെ സംരക്ഷിക്കാനാണ് ഈ വിവരം വെളിപ്പെടുത്തിയതെന്നും തങ്ങള്‍ക്ക് ഏറ്റവും പ്രധാനം മക്കളാണെന്നും ഉത്തരവാദിത്വമുള്ള മാതാപിതാക്കളായി തുടരുമെന്നും ഇരുവരും പ്രസ്താവനയിലൂടെ അറിയിച്ചു.

മൂന്ന് വര്‍ഷത്തെ പ്രണയത്തിന് ശേഷം 2000ത്തിലാണ് ഫര്‍ഹാനും അധൂനയും വിവാഹിതരായത്. ഇരുവര്‍ക്കും രണ്ട് മക്കളാണുള്ളത്. പ്രശസ്ത കവിയും എഴുത്തുകാരനുമായ ജാവേദ് അക്തറിന്റെയും തിരക്കഥാകൃത്ത് ഹണി ഇറാനിയുടെയും മകനാണ് ഫര്‍ഹാന്‍.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.