ലോകത്ത് ഏറ്റുവുമധികം പ്രതിഫലം ലഭിക്കുന്ന നൂറു സെലിബ്രിറ്റികളിൽ ബോളിവുഡ് താരങ്ങളായ ഷാറൂഖ് ഖാനും അക്ഷയ് കുമാറും. ഷാറൂഖിനു പട്ടികയില്‍ 86ാം സ്ഥാനമാണ്. വരുമാനം–3.3 കോടി ഡോളർ (218 കോടി രൂപ).
അക്ഷയ് കുമാർ 94ാമത്–3.15 കോടി ഡോളർ (208 കോടി രൂപ). ബ്രാഡ് പിറ്റും മജിഷ്യന്‍ ടീം പെന്‍ ആന്റ് ടെല്ലറും അക്ഷയ്ക്കൊപ്പം തൊണ്ണൂറ്റിനാലാം സ്ഥാനത്തുണ്ട്.
വരുമാനത്തിലെ ലോകകിരീടം യുഎസ് ഗായിക ടെയ്ലർ സ്വിഫ്റ്റിന്. പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള സ്വിഫ്റ്റ് പാട്ടുപാടി സമ്പാദിക്കുന്നതു 17 കോടി ഡോളർ (1122 കോടി ഇന്ത്യൻ രൂപ).