Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബാങ്കോക്ക് സ്ഫോടനത്തിന്‍റെ നടുക്കം വിട്ടുമാറാതെ ജനീലിയ

genilia-rithesh

തായ്‌ലൻഡിലെ ബാങ്കോക്കില്‍ നടന്ന ബോംബ് സ്ഫോടനത്തിന്‍റെ നടുക്കത്തിലാണ് നടി ജനീലയും ഭര്‍ത്താവ് റിതേശ് ദേശ്മുഖും. ഇരുവരും താമസിച്ചിരുന്ന സ്ഥലത്തിന് എതിര്‍വശത്താണ് സ്ഫോടനമുണ്ടായത്.

സ്ഫോടനത്തിന്‍റെ വിവരം ട്വിറ്ററിലൂടെ ഇരുവരും പുറത്തുവിട്ടതോടെയാണ് ഈ വാര്‍ത്ത ആരാധകരും മാധ്യമങ്ങളും പുറത്തറിയുന്നത്. ‘ ഞങ്ങള്‍ താമസിക്കുന്ന മാളിന് എതിര്‍വശത്താണ് സ്ഫോടനമുണ്ടായത്, ആംബുലന്‍സിന്‍റെയും പൊലീസ് വാഹനങ്ങളുടെയും സൈറണ്‍ മുഴങ്ങുന്നത് കേള്‍ക്കാം. ഞങ്ങള്‍ സുരക്ഷിതരാണ്. എന്നാല്‍ ഇവിടെ ഭീകരമായ അവസ്ഥയാണെന്നും ജനീലിയ ട്വീറ്റ് ചെയ്തു.

bangkok-explosion

ബാങ്കോക്കിലുള്ള ഹിന്ദു ക്ഷേത്രത്തിനു സമീപം ബോംബ് സ്ഫോടനം. 27 പേർ കൊല്ലപ്പെട്ടതായാണ് വിവരം. ഇന്ത്യക്കാരുണ്ടാകാൻ സാധ്യതയെന്നും റിപ്പോർട്ടുണ്ട്. ബ്രഹ്മാവിന്റെ പേരിലുള്ള ക്ഷേത്രം ബാങ്കോക്കിലെ പ്രധാന സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. ചുറ്റും മൂന്നു വലിയ ഷോപ്പിങ് മാളും ഉണ്ട്. ഈ ഒരു ഷോപ്പിങ് മാളിലായിരുന്നു ജനീലിയയും റിതേശും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.