Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആരാധകനെ തല്ലിയ ഗോവിന്ദ മാപ്പുപറയണമെന്ന് സുപ്രീംകോടതി

govinda

താങ്കൾ വലിയൊരു ഹീറോ. ആ വലിയ ഹൃദയവും തുറന്നുകാട്ടൂ– ബോളിവുഡ് നടൻ ഗോവിന്ദയോട് സുപ്രീംകോടതി പറയുകയാണ്. ഗോവിന്ദ ഷൂട്ടിങ് സെറ്റിൽവച്ച് തന്നെ മർദിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും സന്തോഷ് റായ് എന്നൊരാൾ 2008ൽ നൽകിയ പരാതി രമ്യമായി പരിഹരിക്കാനാണ് കോടതിയുടെ നിർദേശം.

അതായത്, പരാതിക്കാരനോടു മാപ്പു പറയണം. അടിയും ബഹളവുമൊക്കെ സിനിമയിൽ മതി, ജീവിതത്തിൽ വേണ്ട. താങ്കളഭിനയിച്ച സിനിമയൊക്കെ ഞങ്ങൾ ആസ്വദിക്കും. പക്ഷേ തല്ലിനിറങ്ങിയാൽ സഹിക്കില്ല– ജസ്റ്റിസ് ടി.എസ്. താക്കൂർ അധ്യക്ഷനായുള്ള ബെഞ്ച് വ്യക്തമാക്കി.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.