Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിവാഹത്തലേന്ന് വധു ഒളിച്ചോടി; ചെന്നെത്തിയത് പാക്കിസ്ഥാനിൽ

dayana

വിവാഹത്തിന്റെ തലേന്ന് ഒളിച്ചോടുന്ന പെണ്ണ് ചെന്നെത്തുന്നത് പാക്കിസ്ഥാനിൽ. മുദസാർ ആസിസ് സംവിധാനം ചെയ്യുന്ന ഹാപ്പി ഭാഗ് ജായേഗി എന്ന സിനിമയിലാണ് ഇങ്ങനെയൊരു പ്രമേയം. ചിത്രത്തിന്റെ രസകരമായ ട്രെയിലർ പുറത്തിറങ്ങി.

Happy Bhag Jayegi Official Trailer | Diana Penty, Abhay Deol, Jimmy Sheirgill, Ali Fazal

ഡയാന പെന്റിയാണ് നായിക. വിവാഹജീവിതം ആഗ്രഹിക്കാതെ ഒറ്റക്ക് കറങ്ങി നടക്കാൻ ഇഷ്ടപ്പെടുന്ന ഒരു പെൺകുട്ടി. അവൾ വിവാഹത്തിന്റെ തലേന്ന് ഒറ്റക്ക് ഒളിച്ചോടുന്നു. അബദ്ധം പറ്റി ചെന്നെത്തുന്നത് പാക്കിസ്ഥാനിലും.

ജിമ്മി ഷേർഗിൽ ആണ് ചിത്രത്തിൽ വരനായി എത്തുന്നത്. ഡയാനയുടെ കാമുകനായി അലി ഫസലും പാക്കിസ്ഥാനി സ്വദേശിയായി അഭയ് ഡിയോളും എത്തുന്നു. ആനന്ദ് എൽ റായി ആണ് നിർമാണം. 

Your Rating: