Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഥുര കത്തുമ്പോൾ ഹേമമാലിനി ഷൂട്ടിങ് പടങ്ങൾ ട്വീറ്റ് ചെയ്യുകയാണ്

hema

യുപിയിൽ സ്വന്തം മണ്ഡലത്തിൽ കടുത്ത സംഘർഷം നടക്കുമ്പോൾ ഇതൊന്നും അറിയാത്ത മട്ടിൽ സ്വന്തം സിനിമാ വിശേഷങ്ങൾ ട്വീറ്റ് ചെയ്യുന്ന തിരക്കിലാണ് സ്ഥലം എം.പി. ഹേമമാലിനി. മുംബൈ മാഥ് ദ്വീപിൽ ഏക് തി റാണിയുടെ ഷൂട്ടിങ്ങിനിടെയുള്ള ചിത്രങ്ങളാണ് എം.പി. പോസ്റ്റ് ചെയ്തത്.

hema-tweet

യു.പിയില്‍ പൊലീസും കയ്യേറ്റക്കാരുമായുണ്ടായ സംഘര്‍ഷത്തില്‍ എസ്.പി ഉള്‍പ്പടെ 21 പേരാണ് കൊല്ലപ്പെട്ടത്. 40 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ട്. മഥുരയിലെ ജവഹര്‍ ബാഗിലെ കയ്യേറ്റക്കാരെ ഒഴിപ്പിക്കുന്നതിനിടെയാണ് സംഘര്‍ഷം. മുഖ്യമന്ത്രി അഖിലേ·ഷ് യാദവ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

hemag

അതേ സമയം ട്വിറ്റർ ചിത്രങ്ങൾ വാർത്തയായതോടെ ഹേമമാലിനി പോസ്റ്റുകൾ പിൻവലിച്ചു. പകരം അക്രമങ്ങളിൽ ദുഖം രേഖപ്പെടുത്തിക്കൊണ്ടുള്ള ട്വീറ്റുകൾ പോസ്റ്റ് ചെയ്തിട്ടുമുണ്ട്. 

Your Rating: