പുരുഷൻമാർ പൊതു സ്ഥലത്തു മൂത്രമൊഴിക്കുന്നതു സർവ സാധാരണമാണ്. ഇന്ത്യയിലെവിടെ നോക്കിയാലും പുരുഷൻമാർ ഇങ്ങനെ പരസ്യമായി 'കാര്യം സാധിക്കുന്നതു' കാണാനാവും. ഇങ്ങനെ പരസ്യമായി മൂത്രമൊഴിക്കുന്നത് ഒരു സ്ത്രീയാണെങ്കിലോ? നാട്ടുകാർ എങ്ങനെ പ്രതികരിക്കും?
മൂത്രമൊഴിക്കുവാനായി സ്ത്രീ നിൽക്കുമ്പോൾ ആൾക്കാർ പല വിധത്തിലാണു പ്രതികരിക്കുന്നത്. ചിലർ അന്യോന്യം കമന്റു പറയുന്നു. മറ്റു ചിലർ ഇതു വരെ സ്ത്രീകളെ കാണാത്തതു പോലെ നോക്കുന്നു. സ്ത്രീയെ നോക്കി അശ്ലീല കമന്റു പാസാക്കുന്നവരെയും വാഹനം നിർത്തി രംഗം ആസ്വദിക്കുന്നവരെയും വീഡിയോയിൽ കാണാം. എന്തിന് ഇത്തരമൊരു രംഗം സ്വന്തം മൊബൈലിൽ പകർത്താൻ ശ്രമിക്കുന്ന ചെറുപ്പക്കാരും വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നു.
Girl Peeing On Streets || Shocking Reactions||
ഒരു സോഷ്യൽ എക്സ്പിരിമെന്റ് എന്ന നിലയിൽ ഷൂട്ടു ചെയ്തതാണു വീഡിയോ. പുരുഷൻമാർ സ്ത്രീകൾ പൊതു നിരത്തിൽ മൂത്രമൊഴിക്കുന്നതിന് എതിരാണെന്നു വീഡിയോ തെളിയിക്കുന്നു. എങ്കിൽ എന്തു കൊണ്ട് ഇതു പുരുഷൻമാർ ശീലമാക്കുന്നില്ലെന്ന ചോദ്യത്തോടെയാണ് വീഡിയോ അവസാനിക്കുന്നത്. നിതീഷ് ടിവി എന്ന ചാനൽ യൂട്യൂബിൽ പോസ്റ്റു ചെയ്ത വിഡിയോ സോഷ്യൽ മീഡിയയിൽ സംസാര വിഷയമാകുകയാണ്. രണ്ടു ദിവസത്തിനുള്ളിൽ രണ്ടര ലക്ഷത്തിലേറെ ആൾക്കാരാണു വീഡിയോ കണ്ടത്.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.