Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹൃത്വിക്കും അമിതാഭും ധൂം 4-ൽ

amitabh-hrathik-dhoom-4

ബോളിവുഡിലെ എക്കാലത്തെയും വലിയ ഹിറ്റ് സീരിസായ ധൂം 4-ന്റെ നാലാം ഭാഗത്തിൽ ഹൃത്വിക്ക് റോഷൻ നായകനാകുന്നു. അമിതാഭ് ബച്ചനും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ അഭിഷേക് ബച്ചനും അഭിനയിക്കുന്നു. ധൂം 2-വിലും ഹൃത്വിക്ക് തന്നെയായിരുന്നു നായകൻ.

ധൂം 4-ൽ സൽമാൻ ഖാൻ നായകനാകുമെന്നായിരുന്നു ആദ്യ വാർത്തകൾ. പിന്നീട് ഷാരൂഖ് ആകും പ്രധാനവേഷത്തിലെത്തുകയെന്നും കേട്ടു. എന്നാൽ ഇവർ രണ്ടു പേരെയും ഒഴിവാക്കി സംവിധായകൻ വിജയ് കൃഷ്ണ ആചാര്യ തിരഞ്ഞെടുത്തത് ഹൃത്വിക്കിനെയാണ്. ചിത്രത്തിൽ ബച്ചൻ സീനിയറും ജുണിയറും മുഖാമുഖം വരുന്ന രംഗങ്ങളും ഉണ്ടെന്നാണ് അറിയുന്നത്. മറ്റ് വിശദ വിവരങ്ങൾ നിർമാതാവായ ആദിത്യ ചോപ്ര വെളിപ്പെടുത്താൻ തയാറായിച്ചില്ല.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.