Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐഎസ് ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ഹൃതിക്കും കുട്ടികളും

hrithik

തുര്‍ക്കിയിലെ ഇസ്താംബുള്‍ അറ്റാതുര്‍ക് വിമാനത്താവളത്തിലുണ്ടായ സ്‌ഫോടന പരമ്പരയില്‍ 31 പേര്‍ കൊല്ലപ്പെട്ടിരുന്നു. അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ രണ്ടംഗ ചാവേര്‍ സംഘം പൊട്ടിത്തെറിക്കുകയായിരുന്നു.

ഹൃതിക്കും കുട്ടികളും ഇസ്താംബുള്‍ വിമാനത്താവളത്തിൽ നിന്നും തിരിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് സ്ഫോടനമുണ്ടായത്. മൂവരും അവധിക്കാലം ചിലവഴിക്കുന്നതിന്റ ഭാഗമായി സ്പെയിനും ആഫ്രിക്കയിലും അവധി ആഘോഷിച്ച് തിരിച്ചുവരുകയായിരുന്നു.

ഇസ്താംബുളിൽ എത്തിയ ഇവരുടെ കണക്ടിങ് ഫ്ലൈറ്റ് നഷ്ടമായിരുന്നു. വിമാനത്താവളത്തിൽ കുടുങ്ങിയ ഇവരുടെ വിമാനം അടുത്ത ദിവസമാണ് ഉണ്ടായിരുന്നത്. എന്നാൽ ബിസിനസ് ക്ലാസിനായി കാത്തു നിൽക്കാതെ കിട്ടിയ വിമാനത്തിൽ എക്കണോമിക് ക്ലാസിൽ ഇവർ അന്നു തന്നെ യാത്ര തിരിക്കുകയാണുണ്ടായത്.

ഇവർ യാത്ര തിരിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് അവിടെ തീവ്രവാദി ആക്രമണം ഉണ്ടാകുന്നത്. മൂന്നു പേരാണ് വിമാനത്താവളത്തിനുള്ളില്‍ നുഴഞ്ഞു കയറിയത്.

ഇതില്‍ രണ്ടു പേര്‍ അന്താരാഷ്ട്ര ടെര്‍മിനലിനു തൊട്ടുമുമ്പില്‍ വെച്ച് പൊട്ടിത്തെറിക്കുകയായിരുന്നു. മറ്റൊരാള്‍ യാത്രക്കാര്‍ക്കു നേരെയും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു നേരെയും വിവേചനരഹിതമായി വെടിവെയ്ക്കുകയായിരുന്നു.

ലോകത്തിലെ തന്നെ ഏറ്റവും തിരക്കുള്ള പതിനൊന്നാമത്തെ എയര്‍പോര്‍ട്ടും യൂറോപ്പിലെ മൂന്നാമത്തെതുമാണ് അറ്റാതുര്‍ക്.  

Your Rating: