Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിക്സ് പായ്ക്കിൽ ഹോട്ട് സല്ലുവെന്ന് ആമിർ ഖാൻ

salman-aamir

ആമിർ ഖാൻ നായകനാകുന്ന ദങ്കലും സൽമാന്‍ ഖാന്റെ സുൽത്താനും ഗുസ്തിക്കാരുടെ കഥ പറയുന്ന ചിത്രങ്ങളാണ്. ഈ രണ്ടു സിനിമകളിലും മസിലും പെരുപ്പിച്ച് സിക്സ്പായ്ക്ക് ഗെറ്റപ്പിലാണ് ഖാൻമാർ എത്തുന്നത്.

ഈ അപൂർവ മത്സരത്തെക്കുറിച്ച് ആമിറിനോട് മാധ്യമപ്രവർത്തകർ ചോദിക്കുകയുണ്ടായി. മത്സരമൊന്നും ഇല്ലെന്നും താൻ സൽമാന്റെ കടുത്ത ആരാധകനുമാണെന്നാണ് ആമിർ പറയുന്നത്. മാത്രമല്ല ബിടൗണിലെ മുഴുവൻ താരങ്ങളും സൽമാന്റെ ശരീരത്തെ പ്രശംസിക്കാറുണ്ടെന്നും ആമിർ പറയുകയുണ്ടായി.

ശരീരം കാണിച്ചുവന്നാലും വസ്ത്രം ധരിച്ച് വന്നാലും സൽമാൻ തന്നെയാണ് ഹോട്ട്. അദ്ദേഹത്തിന്റെ ശരീരത്തെപ്പറ്റിയും ഫിറ്റ്നസിനെപ്പറ്റിയും എപ്പോഴും എനിക്ക് ആകാംക്ഷ തോന്നും. എന്റെ ശരീരം സൽമാന്റെ അത്രയും നല്ലതല്ല. അദ്ദേഹത്തിനൊപ്പമെത്താനുള്ള മത്സരത്തിലാണ് ഞാൻ. അദ്ദേഹമാണ് സിനിമാഇൻഡസ്ട്രിയിലെ ഒറിജിനൽ ബോഡി ബിൽഡർ: ആമിര്‍ പറഞ്ഞു.

സുൽത്താൻ സിനിമ കാണാൻ താനും അക്ഷമയോടെ കാത്തിരിക്കുകയാണ്. സൽമാന്റെ എല്ലാ സിനിമയും മികച്ച എന്റർടെയ്നറാണ്. ഗുസ്തി മാത്രമാണ് ദങ്കലും സുൽത്താനും തമ്മിലുള്ള ഏകസാദൃശ്യം. രണ്ടു സിനിമകളുടെയും കഥ തമ്മിൽ വളരെ വ്യത്യാസമുണ്ട്. ആമിർ പറഞ്ഞു.

Your Rating: