Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദിൽവാലെയുടെ പരാജയത്തിൽ നിരാശ: ഷാരൂഖ്

shahrukh

ഷാരൂഖ് ഖാൻ–രോഹിത് ഷെട്ടി കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ദിൽവാലേ ബോക്സ്ഓഫീസിൽ വേണ്ടത്ര ശ്രദ്ധനേടിയിരുന്നില്ല. മാത്രമല്ല നിരൂപകർക്കിടയിലും ചിത്രത്തെക്കുറിച്ച് മോശം അഭിപ്രായമായിരുന്നു.

ചിത്രത്തിന്റെ പരാജയം അംഗീകരിച്ച് ഷാരൂഖ് തന്നെ രംഗത്തുവന്നു. ചിത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ലെന്നും ചിത്രത്തിന് ലഭിച്ച കളക്ഷനിൽ നിരാശയുണ്ടെന്നും ഷാരൂഖ് പറഞ്ഞു.

ഇന്ത്യയിൽ ദിൽവാലേ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല, പക്ഷേ ജർമനി, ഓസ്ട്രിയ തുടങ്ങിയ സ്ഥലളിൽ ചിത്രം മികച്ച കളക്ഷൻ നേടിയിരുന്നു. ഇന്ത്യൻ സിനിമ മറ്റു രാജ്യങ്ങളിൽ ഇത്രയധികം വിജയം കൈവരിച്ചതിൽ സന്തോഷമുണ്ട്. ഷാരൂഖ് പറഞ്ഞു.

ഡിസംബർ 18നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഷാരൂഖിന്റെ തന്നെ നിർമാണ കമ്പനിയായ റെഡ് ചില്ലീസ് ആയിരുന്നു നിർമാണം. ഇതുവരെ ചിത്രത്തിന് ആഗോളതളത്തിൽ ലഭിച്ച കളക്ഷൻ 350 കോടിയാണ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.