Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒറ്റയ്ക്ക് പൊരുതിയ കങ്കണയെ ബഹുമാനിക്കുന്നു: വിദ്യാ ബാലൻ

vidya-kangana

ഹൃതിക് റോഷനെതിരായ നിയമയുദ്ധത്തിൽ‌ ഒറ്റയ്ക്ക് പൊരുതിയ കങ്കണയെ ബഹുമാനിക്കുന്നുവെന്ന് നടി വിദ്യാ ബാലൻ. മറ്റൊരാളെ വിധിക്കുകയോ ന്യായീകരിക്കുകയോ ചെയ്യുന്നത് ശരിയല്ല. എന്നാൽ തളർന്നുവീഴാവുന്ന നിമിഷങ്ങളായിട്ടും കങ്കണ പൊരുതി. അതിനെ ഞാൻ ബഹുമാനിക്കുന്നു. വിദ്യാ പറഞ്ഞു.

സ്ത്രീ എല്ലായ്പ്പോഴും അവളുടെ ഭർത്താവിന് വേണ്ടിയും കുടുംബാംഗങ്ങൾക്ക് വേണ്ടിയും മാതാപിതാക്കൾക്ക് വേണ്ടിയും നിലപാടെടുക്കും. എന്നാൽ അവള്‍ സ്വയം നിലപാടുകൾ എടുക്കാറില്ല. ഇവിടെ കങ്കണ തന്നെയാണ് അവളുടെ നിലപാടുകളും സ്വീകരിക്കുന്നത്. ഇനിയും മുന്നേറാനുള്ള ഊർജം അവളിൽ ഉണ്ടാകട്ടെ. വിദ്യാ കൂട്ടിച്ചേർത്തു.  

Your Rating: