Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചെറുപ്പത്തിൽ ക്രൂരമായി പീഡിപ്പിക്കപ്പെട്ടെന്ന് കങ്കണ

kangana കങ്കണ

ബോളിവുഡ് നടി കങ്കണ റണൗട്ടിന്റെ വെളിപ്പെടുത്തലിൽ ഞെട്ടിയിരിക്കുകയാണ് സിനിമാലോകം. കൗമാരപ്രായത്തിൽ താരം ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും സിനിമാരംഗത്തുതന്നെ പ്രവർത്തിക്കുന്ന അച്ഛന്റെ പ്രായമുള്ള ആളാണ് തന്നെ പീഡിപ്പിച്ചതെന്നുമാണ് കങ്കണ വെളിപ്പെടുത്തിയത്. പ്രമുഖ മാധ്യമപ്രവർത്തക ബർക്ക ദത്ത് എഴുതിയ പുസ്കത്തിന്റെ പ്രകാശനചടങ്ങിലാണ് കങ്കണയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍.

തന്റെ പതിനേഴാം വയസിലാണ് ക്രൂരമായ സംഭവം നടന്നതെന്ന് കങ്കണ പറഞ്ഞു. ശാരീരികമായി ആക്രമിച്ച ശേഷം തലക്കടിച്ച് കീഴ്പ്പെടുത്തി. തലയിൽ നിന്നും ചോര ഒഴുകാൻ തുടങ്ങി. ചെരുപ്പ് കൊണ്ട് അയാളെ തല്ലി പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് കങ്കണ പറയുന്നു.

അതൊരു മോശം സമയമായിരുന്നെന്നും സംഭവത്തിൽ അയാൾക്കെതിരെ പൊലീസിൽ പരാതി നൽകിയിരുന്നെങ്കിലും ഒന്നും സംഭവിച്ചില്ലെന്നും താരം പറഞ്ഞു.

തന്നെ കെണിയിൽ അകപ്പെടുത്തിയതാണ്, ആളുകൾ നമ്മളെ സഹായിക്കാൻ എത്തുമെന്ന് വിചാരിക്കും ഒരിക്കലും സൗജന്യമായി ആരും സഹായിക്കാൻ എത്തില്ല. സിനിമയിലെ തന്റെ ഗോഡ്ഫാദറായിരുന്നു അദ്ദേഹമെന്നും കങ്കണ പറഞ്ഞു.