Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജംഗിൾബുക്കിന് യു/എ സെർട്ടിഫിക്കറ്റ്; ഇന്ത്യയ്ക്ക് നാണക്കേടെന്ന് മുകേഷ് ഭട്ട്

jungle-book

ലോകമെമ്പാടുമുള്ള സിനിമാപ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ് ജംഗിൾബുക്ക്. കുട്ടികളും മുതിർന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഈ സിനിമ ഏപ്രിൽ എട്ടിനാണ് റിലീസിനെത്തുന്നത്. ഇപ്പോഴിതാ ഏവരെയും നിരാശപ്പെടുത്തുന്ന വാർത്തയാണ് പുറത്തുവരുന്നത്. ജംഗിൾബുക്ക് സിനിമയ്ക്ക് സെൻട്രൽ ബോർഡ് ഓഫ്‍ ഫിലിം സെർട്ടിഫിക്കേഷൻ നൽകിയിരിക്കുന്നത് യു/എ സെർട്ടിഫിക്കറ്റ് ആണ്.

കുട്ടികളെ മാത്രം ലക്ഷ്യംവെയ്ക്കുന്ന ഈ സിനിമയ്ക്ക് യു/എ സെർട്ടിഫിക്കറ്റ് നൽകിയതിൽ വിയോജിപ്പ് പ്രകടിപ്പിച്ച് മുകേഷ് ഭട്ട് അടക്കമുള്ളവർ രംഗത്തെത്തിയിട്ടുണ്ട്. ജംഗിൾബുക്കിന് യു/എ സെർട്ടിഫിക്കറ്റ്, ഇന്ത്യയ്ക്ക് തന്നെ നാണക്കേടെന്നാണ് മുകേഷ് ഭട്ട് പറഞ്ഞത്.

നമ്മുടെ രാജ്യം എത്രത്തോളം തരംതാഴ്ന്നുകൊണ്ടിരിക്കുന്നു എന്നതാണ് ഇതുമൂലം വ്യക്തമാകുന്നത്. ഈ ചിത്രത്തിന് വരെ യു/എ സെർട്ടിഫിക്കറ്റ് കൊടുത്ത സിബിഎഫ്സിയെക്കുറിച്ച് കേന്ദ്രസർക്കാർ കൂടുതലായി ചിന്തിക്കേണ്ടിയിരിക്കുന്നു. സിബിഎഫ്സിയെ ചവറ്റുകൊട്ടയിൽ എറിയണം. അതാണ് അവരുടെ സ്ഥാനം. മുകേഷ് ഭട്ട് പറഞ്ഞു.