Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒറിജിനലിനെ വെല്ലും ട്രെയിലർ; ആരാധകന് ജോലി വാഗ്ദാനം ചെയ്ത് ഷാരൂഖ്

fan-trailer

ഷാരൂഖ് ഖാൻ നായകനായി എത്തുന്ന പുതിയ ചിത്രം ഫാനിന്റെ ട്രെയിലർ തരംഗമാകുകയാണ്. ഒരു ആരാധകനും സൂപ്പർതാരവും തമ്മിലുള്ള പോരാട്ടത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.

FAN TRAILER BY A FAN - Shahrukh Khan -

സിനിമയുടെ ട്രെയിലർ ശിവം എന്നു പേരുള്ള ഷാരൂഖ് ഖാന്റെ കടുത്ത ആരാധകൻ എഡിറ്റ് ചെയ്തിരുന്നു. ചിത്രത്തിലെ ആരാധകന്റെ സ്ഥാനത്ത് തന്റെ മുഖം എഡിറ്റ് ചെയ്താണ് ട്രെയിലർ ചെയ്തിരിക്കുന്നത്. അറുപത് മണിക്കൂറുകൾ കൊണ്ടാണ് ശിവം ഈ ട്രെയിലർ പൂർത്തീകരിച്ചത്. മാത്രമല്ല വിഷ്വൽ ഇഫക്ട്സും ഇതിനായി ചെയ്തിട്ടുമുണ്ട്. ഇതിനൊക്കെ സമയം ചിലവഴിച്ച് പഠിച്ചെടുക്കാൻ സാധിച്ചത് ഷാരൂഖ് ഖാനോടുള്ള സ്നേഹമാണ്.

‘ഞങ്ങൾക്ക് പ്രചോദനമായി തീർന്ന ഷാരൂഖ് ഖാന് വേണ്ടിയാണ് ഈ വിഡിയോ എന്ന കുറിപ്പോടെയാണ് ശിവം സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തത്. ഷാരൂഖ് ഖാൻ ഈ വിഡിയോ കാണാൻ ഇടയാകുകയും തന്റെ ഉടമസ്ഥതയിലുള്ള വിഎഫ്എക്സ് സ്റ്റുഡിയോ ടീമിൽ ജോലി വാഗ്ദാനം ചെയ്യുകയും ചെയ്തിരിക്കുന്നു.

FAN - Official Trailer | Shah Rukh Khan

ഒരു ആരാധകന് ഇതിൽപ്പരം എന്തുവേണം സന്തോഷിക്കാൻ. താൻ ഒരുപാട് സ്നേഹിക്കുന്ന സൂപ്പർതാരത്തിൽ നിന്നും ഒരു ജോലി, അതും തന്റെ കഴിവ് തിരിച്ചറിഞ്ഞതിന്.

Your Rating: