Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജനീലിയ വീണ്ടും അമ്മയാകുന്നു

genelia-baby-bumb

റിതേഷ് ദേശ്മുഖ്-ജനീലിയ ദമ്പതികൾ രണ്ടാമത്തെ കുഞ്ഞിനെ കാത്തിരിക്കുന്നുവെന്നാണ് ബോളിവുഡിൽ നിന്നുള്ള പുതിയ വിശേഷം. നിറവയറുമായുള്ള ജനീലിയയുടെ ചിത്രങ്ങൾ ഇന്റർനെറ്റിലൂടെ പുറത്തുവന്നു. ഇവരുടെ മൂത്ത മകൻ റയാൻെറ ഒന്നാം പിറന്നാൾ അടുത്തിടെ ഗംഭീരമായി ആഘോഷിച്ചിരുന്നു.

2012 ൽ ആയിരുന്നു റിതേഷ്ദേശ്മുഖുമായുള്ള ജെനേലിയയുടെ വിവാഹം.മൂന്ന് വർഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്ക് ജെനീലിയ മടങ്ങിവരുന്ന വിവരം ട്വിറ്ററിലൂടെ ദമ്പതികൾ ആരാധകരെ അറിയിച്ചിരുന്നു.

റയാന്റെ പിറന്നാൾ ആഘോഷവേളയിൽ മകന് ഒരു വയസു തികഞ്ഞിട്ടും അച്ഛനായതിന്റെ എക്സൈറ്റ്മെൻറ് ഇതുവരെ മാറിയില്ലയെന്ന് റിതേഷ് പറഞ്ഞിരുന്നു. എന്തായാലും റയാന് കൂട്ടായി ഒരു അതിഥി കൂടി എത്താൻ പോകുന്ന സന്തോഷത്തിലാണ് കുടുംബം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.