Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹൃതിക്കിന്റെ കാബിൽ; ഫസ്റ്റ്ലുക്ക് കാണാം

kaabil-hrithik

വിവാദങ്ങൾക്കിടെ ഹൃതിക് നായകനായി എത്തുന്ന പുതിയ ചിത്രം കാബിലിന്റെ ഫസ്റ്റ്ലുക്ക് ടീസർ പുറത്തിറങ്ങി. സഞ്ജയ് ഗുപ്ത സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പരുക്കൻ വേഷത്തിലാണ് ഹൃതിക് എത്തുന്നത്. ഐശ്വര്യ റായി നായികയായി എത്തിയ ജസ്ബയാണ് സഞ്ജയ് അവസാനമായി സംവിധാനം ചെയ്തത്.

ഹൃതിക്കിന്റെ അച്ഛൻ രാകേഷ് റോഷൻ ആണ് നിർമാണം. യാമി ഗൗതം നായികയായി എത്തുന്ന ചിത്രം അടുത്ത വർഷം ജനുവരി 26ന് തിയറ്ററുകളിലെത്തും.