ദിൽവാലെയുടെ പരാജയത്തിൽ നിരാശയുണ്ടെന്ന് ഷാരൂഖ് ഖാൻ വ്യക്തമാക്കിയതിന് പിന്നാലെ കജോളും. ഈ ചിത്രത്തില്‍ ഭാഗമാകേണ്ടി വന്നതില്‍ ഇപ്പോള്‍ ഖേദിക്കുന്നുവെന്നാണ് കാജോള്‍ പറയുന്നത്.
കഹാനി എന്ന സൂപ്പർഹിറ്റ് ചിത്രത്തിന്റെ സംവിധായകന് സുജോയ് ഘോഷിന്റെ പുതിയ ചിത്രം 'ദുര്‍ഗാ റാണി സിങ്' വേണ്ടെന്നുവെച്ചാണ് കജോള്‍ ദില്‍വാലെയില്‍ അഭിനയിച്ചത്. ഈ തീരുമാനം തെറ്റായിപ്പോയെന്ന് കജോൾ വെളിപ്പെടുത്തി.
ബോളിവുഡ് കിങ് ഖാന് ഷാരൂഖ് ഖാനും കാജോളും വര്‍ഷങ്ങള്‍ക്കുശേഷം സ്ക്രീനില്‍ ഒരുമിച്ചഭിനയിച്ച ചിത്രമാണ് ദില്‍വാലെ. ഷാരൂഖ് ഖാൻ–രോഹിത് ഷെട്ടി കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ദിൽവാലേ ബോക്സ്ഓഫീസിൽ വേണ്ടത്ര ശ്രദ്ധനേടിയില്ല. മാത്രമല്ല നിരൂപകർക്കിടയിലും ചിത്രത്തെക്കുറിച്ച് മോശം അഭിപ്രായമായിരുന്നു.
ഡിസംബർ 18നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഷാരൂഖിന്റെ തന്നെ നിർമാണ കമ്പനിയായ റെഡ് ചില്ലീസ് ആയിരുന്നു നിർമാണം.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.