Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വില്യം രാജകുമാരനെ വേണ്ട; കങ്കണയ്ക്ക് സെയ്ഫും കരീനയും മതി

kangana

ഇന്ത്യാ സന്ദർശനത്തിനെത്തിയ വില്യം രാജകുമാരനേയും രാജകുമാരിയേയും കാണാൻ ഷാരൂഖ് ഖാൻ അടക്കമുള്ള ബോളിവുഡ് താരനിര എല്ലാം മറന്ന് തിക്കും തിരക്കും കൂട്ടിയപ്പോൾ കങ്കണ എവിടെയായിരുന്നുവെന്നോ. നല്ല അസല് ഡിന്നർ കഴിക്കുവാൻ പോയിരിക്കുകയായിരുന്നു. ആരുടെ വീട്ടിലെന്നല്ലേ. സെയ്ഫ് അലി ഖാനും കരീനയുമൊരുക്കിയ ഡിന്നറിനായി.

btown

രാജകുമാരനെത്തിയ ചടങ്ങിലേക്ക് ക്ഷണമുണ്ടായിരുന്നുവെങ്കിലും കങ്കണ പോയില്ല. തനിയ്ക്കിഷ്ടമില്ലാത്തതാണെങ്കിൽ, തനിക്ക് കഴിയാത്തതാണെങ്കിൽ, തന്റെ നിലപാടുകൾക്ക് ചേരാത്തതാണെങ്കിൽ കങ്കണയെ അവിടേക്ക് പ്രതീക്ഷിക്കുകയും വേണ്ട. അതിനി ഓസ്കർ കൊടുക്കാനാണെന്ന് പറഞ്ഞാലും തീരുമാനത്തിൽ മാറ്റമില്ല.

shahrukh-aishwarya

വില്യം രാജകുമാരനും ഭാര്യ കേറ്റ് മിഡിൽടണും പങ്കെടുത്ത ചടങ്ങിൽ ഡിസൈനർ മനീഷ് മൽഹോത്രയ്ക്കൊപ്പ‌മായിരുന്നു കങ്കണ പോകേണ്ടിയിരുന്നത്. കരീനയ്ക്കും സെയ്ഫിനും ക്ഷണവുമുണ്ടായിരുന്നു. ഇവരും പങ്കെടുത്തിരുന്നില്ല. താരത്തിളക്കം മറന്നുള്ള സംസാരത്തിന് കങ്കണയെ കഴിഞ്ഞേ ആരുമുള്ളൂ.

alia

എതിർപ്പുകൾ തുറന്നു പറയുവാൻ മടിയില്ലാത്ത താരം കരീനയുമായി നല്ല ചങ്ങാത്തത്തിലാണ്. കരീനയ്ക്കൊപ്പം സമയം ചെലവഴിക്കുവാൻ കങ്കണയ്ക്കേറെ ഇഷ്ടവുമാണ്. അത്തരത്തിലൊരു ചടങ്ങായിരുന്നു ഞായറാഴ്ച നടന്നതെന്നാണ് സൂചന. ഈ സംഭവത്തെ കുറിച്ച് കങ്കണ ഇതുവരെ പ്രതികരിച്ചിട്ടില്ല.

adithi
Your Rating: