കങ്കണ–ഹൃതിക് വിഷയത്തിൽ മകന് പിന്തുണയുമായി ഹൃതിക്കിന്റെ അച്ഛൻ രാകേഷ് റോഷന് രംഗത്തെത്തിയിരുന്നു. കങ്കണ ഹൃതിക്കിനെതിരെ നുണപ്രചരണം നടത്തുകയാണെന്നും ഹൃതിക് വാസ്തവം വെളിപ്പെടുത്തിയാൽ അത് നിങ്ങളെ ഒട്ടാകെ ഞെട്ടിക്കുമെന്നായിരുന്നു രാകേഷ് റോഷന്റെ പ്രസ്താവന. രാകേഷ് റോഷന് മറുപടിയുമായി കങ്കണ രംഗത്തെത്തി.
ആണുങ്ങളായാൽ സ്വന്തം കാലിൽ നിൽക്കണമെന്നും 43 വയസ്സുപ്രായമുള്ള ഹൃതിക്കിന് എന്തിനാണ് അച്ഛന്റെ പിന്തുണയെന്നും കങ്കണ ചോദിക്കുന്നു. ഇങ്ങനെയുള്ള ചെറിയ വിവാദങ്ങളിൽ നിന്നും മകനെ രക്ഷിക്കാൻ അച്ഛൻ ഇറങ്ങിത്തിരിക്കുന്നതിലെ യുക്തി തനിക്ക് മനസ്സിലാകുന്നില്ലെന്നും കങ്കണ പറഞ്ഞു. ചേതൻ ഭഗത്തിന്റെ പുതിയ നോവലായ വൺ ഇന്ത്യൻ ഗേളിന്റെ പ്രകാശനചടങ്ങിൽ സംസാരിക്കുന്നതിനിടെയായിരുന്നു കങ്കണയുടെ അഭിപ്രായപ്രകടനം.
ഒരു ചാനലിന് നൽകിയ അഭിമുഖത്തിനിടെ തന്നെ മുൻകാമുകനെന്ന് വിളിച്ച കങ്കണയ്ക്കെതിരെ ആദ്യം മാനനഷ്ട കേസ് കൊടുത്തത് ഹൃതിക് ആണ്. പിന്നീട് കങ്കണയും ഹൃതിക്കിനെതിരെ വക്കീല്‍ നോട്ടീസ് അയച്ചു. ഇമെയിലിലൂടെ ഹൃതിക് തന്നെ അപമാനിക്കാൻ ശ്രമിച്ചെന്നായിരുന്നു താരത്തിന്റെ വാദം. എ
ന്നാല്‍ ആ മെയില്‍ ഐ.ഡി താന്‍ തയ്യാറാക്കിയതല്ലെന്നായിരുന്നു ഹൃതിക്കിന്റെ മറുപടി. ഇതോടെ ഈ സംഭവത്തിന്റെ പേരില്‍ ഇരുവരും വീണ്ടും വക്കീല്‍ നോട്ടീസുകള്‍ അയയ്‌ക്കുകയും വലിയൊരു വിവാദമായി മാറുകയും ചെയ്തു.