Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒന്നില്‍ കൂടുതല്‍ വിവാഹം കഴിക്കാൻ താൽപര്യം: കങ്കണ

kangana

പ്രായം മുപ്പതു കഴിഞ്ഞിട്ടും കെട്ടാത്ത നായികമാരാണ് ബോളിവുഡിൽ കൂടുതലും. പ്രിയങ്ക ചോപ്ര, കത്രീന കൈഫ് എന്നുതുടങ്ങി ക്വീൻ കങ്കണ റണാവത്ത് വരെയുണ്ട് ഇക്കൂട്ടത്തിൽ. എവിടെപ്പോയാലും ആരാധകര്‍ക്ക് അറിയേണ്ടതും ഇവരുടെ വിവാഹത്തെക്കുറിച്ചാണ്. അടുത്തിടെ നടി കങ്കണ അതിനുള്ള മറുപടി നല്‍കി.

ഇന്ത്യ കൗച്ചര്‍ വീക്ക് 2016ന്റെ ഫാഷന്‍ ഷോയില്‍ പങ്കെടുത്തശേഷം മാധ്യമങ്ങള്‍ക്ക് മുമ്പിലാണ് നടി മനസ്സ് തുറന്നത്. എന്തായാലും കങ്കണയുടെ മറുപടി കേട്ടു അവിടെക്കൂടിയവരെല്ലാം ഒരുപോലെ ഞെട്ടി.

വിവാഹം കഴിക്കണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ ഒരു വിവാഹമല്ല, ഒന്നില്‍ കൂടുതല്‍ വിവാഹം കഴിക്കാനാണ് തനിക്ക് താൽപര്യമെന്നാണ് നടി പറഞ്ഞത്. എന്നാല്‍ എന്തുക്കൊണ്ടാണ് അങ്ങനെയൊരു ആഗ്രഹമെന്നും കങ്കണ പിന്നീട് വ്യക്തമാക്കി. ജീവിതത്തില്‍ ഒന്നില്‍ കൂടുതല്‍ വിവാഹം സംഭവിക്കാം. അതുകൊണ്ടാണ് ഒന്നില്‍ കൂടുതല്‍ വിവാഹത്തെക്കുറിച്ച് മുന്‍കൂട്ടി പറയുന്നതെന്നും താരം പറഞ്ഞു 

Your Rating: