Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കരീനയാണ് താരം; ഫോട്ടോഷൂട്ട് ചിത്രങ്ങൾ കാണാം

kareena-photoshoot

ഒരു സ്ത്രീ ഏറ്റവും സുന്ദരിയായിരിക്കുന്നത് അവൾ അമ്മയാകാൻ ഒരുങ്ങുമ്പോഴാണോ? അതെ. കരീന കപൂറിന്റെ ഈ ചിത്രം കാണുമ്പോൾ മറ്റെന്ത് പറയുവാനാണ്.

വെളുത്ത ഫ്രോക്കണിഞ്ഞു മുടിയഴിച്ച് നിറവയറുമായി നിൽക്കുന്ന കരീനയുടെ ചിത്രം അത്രമേൽ സുന്ദരമാണ്. പക്ഷേ ഈ ചിത്രത്തിനെ ഇത്രയേറെ ചന്തം നൽകുന്നത് പുറംഭംഗി മാത്രമല്ല എന്നതാണ് ഏറ്റവും പ്രസക്തം. കരീനയുടെ നിലപാടുകൾ കൂടിയാണ് അതിനു കാരണം.

kareena-photoshoot-1

മാഗസിൻ ഫോട്ടോഷൂട്ടിന് മുമ്പോടിയായി കരീന പോകുന്നതിന്റെ ചിത്രങ്ങളായിരുന്നു ഇത്. പ്രസവകാലം ഒരിക്കലും മടിപിടിച്ച് ഇരിക്കേണ്ടതല്ലെന്നും അപ്പോഴും നമ്മൾ ആക്ടീവ് ആയിരിക്കണമെന്നുമാണ് കരീനയുടെ കാഴ്ചപ്പാട്.

kareena-photoshoot-p

താൻ അമ്മയാകുവാൻ പോകുന്നുവെന്നത് ഒരിക്കലും മറച്ചുവയ്ക്കാത്ത, കാമറകളെ പേടിച്ച് ഒളിച്ചിരിക്കാതിരുന്ന നിലപാട്. നിറവയറുമായി റാംപിൽ വരെ ചുവടുവച്ചു കരീന.

kareena-photoshoot-3

സാധാരണ നടിമാർ ചെയ്യാൻ മടിക്കുന്ന കാര്യം നിറഞ്ഞ പുഞ്ചിരിയോടെ കരീന പ്രാവർത്തികമാക്കുകയായിരുന്നു. ഇന്റർനെറ്റ് ലോകത്ത് കരീനയുടെ ഈ പുത്തൻ ചിത്രം വൈറലായതും അതുകൊണ്ടാണ്.  

kareena-photoshoot-00
Your Rating: