Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മമ്മൂട്ടിയും മോഹൻലാലും മോദിയുടെ മുന്നിൽ തോൽക്കും: ഖുശ്ബു

modi-khushboo

രാജ്യത്തെ ഏറ്റവും മികച്ച നടൻ നരേന്ദ്ര മോദിയാണെന്നും കമൽഹാസനും മമ്മൂട്ടിയും മോഹൻലാലുമെല്ലാം മോദിയുടെ മുന്നിൽ തോറ്റുപോകുമെന്നും എഐസിസി വക്താവ് ഖുശ്ബു. കെഎസ്‌യുവിന്റെ ഫാഷിസ്റ്റ് വിരുദ്ധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. മോദിയുടേതു വെറും വാക്കുകൾ മാത്രമാണ്, പ്രവൃത്തി ഇല്ല. ഏതോ നാട്ടിലെ ആർക്കൊക്കെയോ ട്വിറ്ററിൽ ജൻമദിനാശംസകൾ നേരുന്നതു പോലുള്ള കാര്യങ്ങളിലാണു താൽപര്യം. മൻമോഹൻ സിങ് മൗനവ്രതത്തിലായിരുന്നുവെന്നു കളിയാക്കിയിരുന്ന മോദി ഇപ്പോൾ ആവശ്യ നേരത്തുമാത്രം ഒന്നും മിണ്ടില്ല.

ദാദ്രിയിൽ ഒരാളെ തല്ലിക്കൊന്നപ്പോഴും ബിജെപി നേതാക്കൾ തുടർച്ചയായ വിവാദപ്രസ്താവനകൾ നടത്തിയപ്പോഴും അദ്ദേഹം മൗനം പാലിച്ചു. രാജ്യത്ത് ഇപ്പോൾ തിരഞ്ഞെടുപ്പു നടന്നാൽ കോൺഗ്രസ് ജയിക്കുമെന്നതിൽ സംശയമില്ല. ഏതെങ്കിലും ബിജെപിക്കാരൻ രാജ്യത്തിനായി ജീവൻ ബലികഴിച്ചിട്ടുണ്ടോ? രാഷ്ട്രപിതാവായ ഗാന്ധിജിയല്ല, അദ്ദേഹത്തെ കൊലപ്പെടുത്തിയ ഗോഡ്സേയാണ് അവർക്കു മഹാത്മാവ്.

എണ്ണയുടെ വില രാജ്യാന്തരതലത്തിൽ ഏറ്റവും കുറഞ്ഞിരിക്കുന്ന സമയത്ത് അതിന്റെ നേട്ടം ജനങ്ങൾക്കു നൽകാതെ സർക്കാർ ലാഭമുണ്ടാക്കുകയാണ്. ബുള്ളറ്റ് ട്രെയിനിനായി ഒരുലക്ഷം കോടി ചെലവഴിക്കുമ്പോൾ കോടിക്കണക്കിനാളുകൾക്കു വീടില്ലാത്ത അവസ്ഥയാണ്. ഇംഗ്ലിഷിലും തമിഴിലും മാറിമാറി ്രപസംഗിച്ച ഖുശ്ബു പാർട്ടി പരിപാടിക്ക് ആദ്യമായാണ് എത്തുന്നതെന്നും പറഞ്ഞു.

അപകടത്തിൽപ്പെട്ടവരെ രക്ഷിക്കാനുള്ള ശ്രമത്തിൽ മരിച്ച ഓട്ടോ ഡ്രൈവർ നൗഷാദിന്റെ കുടുംബത്തിനു നഷ്ടപരിഹാരം കൊടുത്തത് അദ്ദേഹം മുസ്‌ലിം ആയതിനാലാണെന്നു വെള്ളാപ്പള്ളി നടേശനെപ്പോലുള്ള ഒരാൾക്ക് എങ്ങനെ പറയാനാകുമെന്നും അവർ ചോദിച്ചു. പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിയിൽനിന്നു മുഖ്യമന്ത്രിയെ ഒഴിവാക്കിയതു കേരളത്തെ അപമാനിച്ചതിനു തുല്യമാണെന്നും ഖുശ്ബു പറഞ്ഞു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.