Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അനുഷ്കയുമായി പിരിഞ്ഞു; ഹൃദയം തകർന്ന് കോഹ്‌ലി

virat-anushka

ഹൃദയം തകരുന്ന പോലെയുണ്ട്- അനുഷ്ക്ക ശർമ്മയുമായുള്ള പ്രണയം തകർന്ന വിരാട് കോഹ്‌ലി ഇൻസ്റ്റാഗ്രാമിൽ ഇങ്ങനെ കുറിച്ചു. ഫോട്ടോ ഷെയറിംഗ് ആപ്പായ ഇന്‍സ്റ്റഗ്രാമില്‍ ഒരു സെല്‍ഫി പോസ്റ്റ് ചെയ്താണ് വിരാട് ഇങ്ങനെ കുറിച്ചത്. ഫോട്ടോ ഷെയർ ചെയ്ത ഉടൻ തന്നെ നീക്കം ചെയ്തു. എന്നാൽ ''ക്ഷമിക്കണം സുഹൃത്തുക്കളെ ആ ഫോട്ടോ ഡിലീറ്റ് ചെയ്തപ്പോള്‍ എന്തോ തെറ്റ് ചെയ്തതായി എനിക്ക് അനുഭവപ്പെട്ടു. ഞാന്‍ റീപോസ്റ്റ് ചെയ്യുന്നു.'' എന്ന കുറിപ്പോടെ അതേ സെൽഫി തന്നെ വീണ്ടും ഇട്ടു.

വിവാഹക്കാര്യം അനുഷ്‌കയോട് താരം സൂചിപ്പിച്ചിരുന്നെന്നും എന്നാല്‍ ഇക്കാര്യത്തില്‍ നടിയ്ക്ക് താല്‍പര്യമില്ലാത്തതാണ് ബന്ധത്തിന് വിള്ളല്‍ വീഴാന്‍ കാരണമായതെന്നുമാണ് പറയുന്നത്. 2017 വരെ കാത്തിരിക്കാന്‍ അനുഷ്‌ക കോഹ്‌ലിയോട് ആവശ്യപ്പെട്ടതായും പറയുന്നുണ്ട്. ഒരു നടി എന്നതിലുപരി ഒരു സംവിധായിക എന്ന നിലയിലേക്ക് എത്തണം എന്നാണ് അനുഷ്‌കയുടെ ആഗ്രഹം. എന്നാല്‍ കോഹ്‌ലി ഇതിന് അനുകൂലമായ മറുപടി അല്ല നല്‍കിയതെന്നും അതുകൊണ്ടാണ് ഇരുവരും പിരിയാന്‍ തീരുമാനിച്ചതെന്നുമാണ് വാര്‍ത്തകള്‍.

ഏറെ കൊട്ടിഘോഷിക്കപ്പെട്ട പ്രണയമായിരുന്നു ഇവരുടേത്. കോഹ്ലിയുള്‍പ്പെട്ട ക്രിക്കറ്റ് മല്‍സരങ്ങള്‍ക്ക് നിറം പകര്‍ന്നിരുന്നത് അനുഷ്‌കയുടെ സാന്നിധ്യമായിരുന്നു. കഴിഞ്ഞ ദിവസം ബോളിവുഡിലെ സൂപ്പര്‍ജോഡികളായ രണ്‍ബീറും കത്രീനയും പിരിഞ്ഞതും വലിയ വാര്‍ത്തയായിരുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.