Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രചരിക്കുന്ന വാർത്തകള്‍ തെറ്റെന്ന് കൃതി

kriti

ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുതുമായി പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ നിഷേധിച്ച് നടി കൃതി സനോണ്‍ രംഗത്ത്. വിവാഹം വരെ എത്തി നിന്ന സുശാന്തിന്റെ മുന്‍ കാമുകി അംഗിതയുമായി വേര്‍പിരിഞ്ഞ ശേഷം കൃതിയുമായി നടൻ പ്രണയത്തിലാണെന്ന് ഗോസിപ്പുകള്‍ പരന്നിരുന്നു. കാമുകിയുമായി വേര്‍പിരിഞ്ഞ ശേഷം സുശാന്ത് ബാന്‍ന്ദ്രയിലെ പുതിയ അപ്പാര്‍ട്ട്‌മെന്റിലാണ് താമസം.

എന്നാൽ സുശാന്തിനെയും തന്നെയും ബന്ധപ്പെടുത്തി വരുന്ന വാർത്തകൾ അടിസ്ഥാനരഹിതമെന്ന് കൃതി തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ അറിയിച്ചു. ചിത്രീകരണം തുടങ്ങിയ ബോളിവുഡ് ചിത്രം റാബ്‌തേയില്‍ കൃതിയും സുശാന്തുമാണ് പ്രധാനവേഷത്തിലെത്തുന്നത്. ചിത്രീകരണത്തിനിടെ ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും മറ്റും സോഷ്യൽമീഡിയയിൽ ചര്‍ച്ചയായിരുന്നു.

മഹേഷ് ബാബു ചിത്രമായ നേനോകഡൈൻ ആണ് കൃതിയുടെ ആദ്യ ചിത്രം. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഷാരൂഖ് ചിത്രം ദില്‍വാലേയില്‍ കൃതി സനോണ്‍ നായികയായിരുന്നു.