രാകേഷ് ഓംപ്രകാശ് മെഹ്റ ഒരുക്കുന്ന മിർസിയ എന്ന ചിത്രത്തിന്റെ ലോഗോ ടീസർ വിഡിയോ പുറത്തിറങ്ങി. അനിൽ കപൂറിന്റെ മകൻ ഹർഷ്‌വർഘൻ കപൂർ അഭിനയത്തിൽ അരങ്ങേറ്റം കുറിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. കിംഗ് ഫിഷര്‍ കലണ്ടര്‍ മോഡലായിരുന്ന സയാമി ഖേര്‍ ആണ് ചിത്രത്തിൽ നായിക.
Mirzya Logo Reveal Teaser Trailer
രാജസ്ഥാനിൽ പൂർണമായും ചിത്രീകരിച്ചിരിക്കുന്ന സിനിമ ഒരു പ്രണയകഥയാണ് പറയുന്നത്. ചിത്രീകരണമെല്ലാം വളരെ രഹസ്യമായാണ് സംവിധായകൻ നടത്തിയത്. മാത്രമല്ല ലൊക്കേഷൻ ചിത്രങ്ങൾ പോലും പുറത്തുവിട്ടിട്ടില്ല.