ഇർഫാൻ ഖാൻ പ്രധാനവേഷത്തിലെത്തുന്ന മദാരി എന്ന സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. മലയാളത്തിെല സൂപ്പർഹിറ്റ് ചിത്രമായ ദൃശ്യത്തിന്റെ ഹിന്ദി പതിപ്പ് ഒരുക്കിയ നിഷികാന്ത് കമ്മത്ത് സംവിധാനം ചെയ്യുന്ന ചിത്രം തീവ്രമായ അച്ഛൻ മകൻ ബന്ധത്തിന്റെ കഥപറയുന്നു. നിരവധി യഥാർത്ഥ ജീവിതങ്ങളിൽനിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രം തയ്യാറാക്കിയിരിക്കുന്നത്.
MADAARI Official Trailer 2016 | Irrfan Khan, Jimmy Shergill | T-Series
2012 ൽ മുബൈയിൽ മെട്രോ ബ്രിഡ്ജ് തകർന്ന് നിരവധി പേർക്ക് പരിക്കേറ്റിരുന്നു. ഈ സംഭവത്തെ ആധാരമാക്കിയാണ് മദാരിയുടെ കഥ ഒരുക്കിയിരിക്കുന്നത്.
ദൃശ്യത്തിന് ശേഷം നിഷികാന്ത് ഒരുക്കുന്ന ചിത്രംകൂടിയാണ് മദാരി. ജിമ്മി ഷേർഗിൽ ആണ് മറ്റൊരു താരം. നടന്‍ നീല്‍ നിതിന്‍ മുകേഷ് ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രമാണ് ഇത്. സിനിമ ജൂണ്‍ പത്തിന് തീയറ്ററുകളിലെത്തും.