വര്‍ഷങ്ങളുടെ ഇടവേളകൾക്ക് ശേഷം മലയാളത്തിന്റെ മുതിര്‍ന്ന താരം മധു ഹിന്ദി സിനിമയില്‍ അഭിനയിക്കുന്നു. അനിൽ സംവിധാനം മയ്യ എന്ന ചിത്രത്തിലൂടെയാണ് മധു വീണ്ടും ബോളിവുഡിൽ എത്തുന്നത്. മധുവിന്റെ മൂന്നാമത്തെ ഹിന്ദി ചിത്രമാണിത്.
കെ എ അബ്ബാസിന്റെ സംവിധാനത്തില്‍ 1969ല്‍ പുറത്തുവന്ന സാത്ത് ഹിന്ദുസ്ഥാനിയാണ് മധുവിന്റെ ആദ്യ ഹിന്ദി സിനിമ. അമിതാഭ് ബച്ചന്റെ ആദ്യ ചിത്രം കൂടിയായിരുന്നു സാത്ത് ഹിന്ദുസ്ഥാനി.
വളരെ നാളുകള്‍ക്ക് ശേഷം ഒരു ഹിന്ദി ചിത്രത്തില്‍ അഭിനയിക്കാനായതില്‍ വലിയ സന്തോഷമുണ്ടെന്ന് മധു പ്രതികരിച്ചു. ആശ പുത്ലിയാണ് ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നത്.