മലയാളത്തിന്റെ സൂപ്പർതാരങ്ങളായ മമ്മൂട്ടിയെയും മോഹൻലാലിനെയും പുകഴ്ത്തി ബോളിവുഡ് നടൻ നവാസുദ്ദീൻ സിദ്ദിഖി. ഇന്ത്യൻ സിനിമയിലെ തന്നെ മികച്ച താരങ്ങളാണ് ഇരുവരുമെന്നും ഇവർക്കൊപ്പം അഭിനയിക്കാൻ താൽപര്യമുണ്ടെന്നും നവാസുദ്ദീൻ പറഞ്ഞു.
മമ്മൂട്ടിക്കൊപ്പം ഡോ. അംബേദ്ക്ബർ എന്ന ചിത്രത്തിൽ ചെറിയൊരു വേഷത്തിൽ താൻ അഭിനയിച്ച കാര്യവും സിദ്ദിഖി ഓർക്കുന്നു. അഭിനയത്തിലെ വ്യത്യസ്തതയാണ് മോഹൻലാലിന്റെ പ്രത്യേകതയെന്നും അദ്ദേഹം പറഞ്ഞു. രാം ഗോപാൽ വർമയുടെ കന്പനി എന്ന സിനിമയിൽ അസാമാന്യപ്രകടനമാണ് മോഹൻലാൽ കാഴ്ചവച്ചിരിക്കുന്നതെന്ന് താരം പറഞ്ഞു. ദുബായിയിൽ മാധ്യമപ്രവർകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
ബദ്‌ലാപൂർ, ഗാങ്സ് ഓഫ് വാസേപൂർ, ലഞ്ച് ബോക്സ്, ബജ്രംഗി ഭായ്ജാൻ എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനാണ് അദ്ദേഹം.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.