Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മനീഷക്ക് ‘പെൺ’ ബോഡീഗാർഡ്

manisha

വിവിഐപി, സെലിബ്രിറ്റീസ് എന്നിവർക്കൊപ്പം മസിലും പെരുപ്പിച്ച് നടക്കുന്ന ബോഡീഗാർഡിനെ കണ്ടിട്ടില്ലേ. നടി മനീഷ കൊയ്‌രാളയ്ക്കും ഉണ്ട് അങ്ങനെയൊരു കിടിലൻ ബോഡിഗാർഡ്. എന്നാൽ ആണല്ല പെണ്ണ് ആണെന്ന് മാത്രം.

ബോഡിഗാർഡായി പുരുഷന്മാർക്കു പകരം സ്ത്രീയെ തന്നെ നിയമിച്ചാണ് മനീഷ ഇപ്പോൾ വാർത്തയിലിടം നേടിയിരിക്കുന്നത്. സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങൾക്കും മുന്നിൽ നിൽക്കുന്ന താരം തന്റെ ജീവിതം തന്നെ അതിനുദാഹരണമാക്കുകയാണ്. സ്ത്രീകൾക്കു മാത്രമേ സ്ത്രീകളെ പരസ്പരം സംരക്ഷിക്കുവാൻ കഴിയൂ എന്നു പറഞ്ഞാണ് മനീഷ ഒരു സ്ത്രീയ്ക്കു തന്റെ സുരക്ഷാ ഉദ്യോഗസ്ഥയായി ചുമതല നൽകിയിരിക്കുന്നത്.

മാറ്റത്തിലേക്കുള്ള ഒരു ചെറിയ ചുവടുവെയ്പ്പ് എന്നു പറഞ്ഞാണ് വനിതാ സുരക്ഷാ ഉദ്യോഗസ്ഥയെ നിയമിച്ച കാര്യം മനീഷ അറിയിച്ചത്. ഒപ്പം തന്റെ സുരക്ഷാ ഉദ്യോഗസ്ഥയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെക്കുകയും ചെയ്തു താരം.

ഒരുകാലത്ത് ബോളിവുഡ് സിനിമാ ലോകത്തെ താരറാണിയായിരുന്ന മനീഷ കൊയ്‍രാള അര്‍ബുദ രോഗം ബാധിച്ചതിനെത്തുടർന്നാണു കുറച്ചു നാളത്തേക്കെങ്കിലും സിനിമയിൽ നിന്നും വിട്ടുനിന്നത്. ഇപ്പോൾ ചികിത്സയ്ക്കു ശേഷം പൂർവാധികം ശക്തിയോടെ തിരിച്ചു വരുമ്പോൾ കൂടുതൽ ദൃഡമായ തീരുമാനങ്ങളുമായി മനീഷ മുന്നോട്ടു പോവുകയാണ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.