Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൂര്‍ണനഗ്നയായി സണ്ണി ലിയോൺ; മസ്തിസാദെ ട്രെയിലർ

mastizaade

ബോളിവുഡ് ഹോട്ട് താരവും നീലചിത്ര നായികയുമായ സണ്ണി ലിയോൺ ഇരട്ടവേഷത്തിലെത്തുന്ന മസ്തിസാദെയുടെ ട്രെയിലർ പുറത്തിറങ്ങി. ബോളിവുഡിന്റെ ചരിത്രത്തിൽ ആദ്യമായായിരിക്കും ഇത്രയും അശ്ലീലം നിറഞ്ഞ ഒരു ട്രെയിലർ ഇറങ്ങുന്നത്. 18 വയസ് പൂർത്തിയായവർ മാത്രം ഈ ട്രെയിലർ കാണൂ എന്നൊരു മുന്നറിയിപ്പും അണിയറപ്രവർത്തകർ നൽകുന്നുണ്ട്.

സണ്ണി പൂർണനഗ്നനയായി ട്രെയിലറിൽ എത്തുന്നു. അശ്ലീല രംഗങ്ങളുടെയും സംഭാഷണങ്ങളുടെയും ചൂടൻ രംഗങ്ങളുടെയും അതിപ്രസരമാണ് ട്രെയിലറിൽ. മിലാപ്‌ സവേരി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇരട്ട സഹോദരികളുടെ വേഷമാവും സണ്ണിക്ക്‌. ചൂടന്‍ രംഗങ്ങളുണ്ടെങ്കിലും അഡൽറ്റ് കോമഡി ചിത്രമായിരിക്കും മസ്തിസാദെ.

Mastizaade Official Trailer | Sunny Leone, Tusshar Kapoor and Vir Das

ചിത്രത്തില്‍ ലൈലാ ലെലേ, ലില്ലി ലെലേ എന്നി സഹോദരികളെയാണ്‌ സണ്ണി അവതരിപ്പിക്കുക. വിര്‍ ദാസ്‌, തുഷാര്‍ കപൂര്‍ എന്നിവര്‍ സണ്ണിയുടെ ജോഡികളായി സിനിമയിലെത്തും. ചിത്രം അടുത്തവർഷം തിയറ്ററുകളിലെത്തും.

ചിത്രത്തിന് സെന്‍സര്‍ ക്ലിയറന്‍സ് ലഭിക്കാന്‍ ഏറെ നാളത്തെ കാലതാമസം വന്നു. സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശ പ്രകാരം ചില സീനുകളും ഡയലോഗുകളും എടുത്ത് മാറ്റിയതിന് ശേഷമാണ് ചിത്രത്തിന് ക്ലിയറന്‍സ് ലഭിച്ചത്