Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാർട്ടിക്കിടെ അമിത മയക്കുമരുന്ന് ഉപയോഗം; സഹനടി മരിച്ചു

ruksar റുക്സർ ഖാന്‍

സുഹൃത്തുക്കളുമായി ചേർന്ന് നടത്തിയ പാർട്ടിയിൽ അമിതമായ മയക്കുമരുന്ന് ഉപയോഗിച്ചതിനെ തുടർന്ന് ബോളിവുഡിലെ സഹനടിയായ ഇരുപത്തിയൊന്നുകാരി മരണപ്പെട്ടു. മുംബൈ സ്വദേശി റുക്സർ ഖാന്‍ ആണ് മരിച്ചത്. എന്നാൽ റുക്സറിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബാംഗങ്ങൾ ആരോപിക്കുന്നു.

സിനിമാ ഇൻഡസ്ട്രിയിൽ തന്നെയുള്ള മൂന്ന് സുഹൃത്തുക്കൾക്കൊപ്പം നടത്തിയ പാർട്ടിക്കിടെയാണ് സംഭവം. പായൽ, തൗഹിദ്, സമീർ എന്നിവരായിരുന്നു റുക്സറിനൊപ്പമുണ്ടായിരുന്നത്. ഇതിൽ പായൽ വാടകയ്ക്കെടുത്ത വീട്ടിലാണ് പാർട്ടി നടത്തിയത്.

വെളുപ്പിന് രണ്ടുമണിക്ക് പായൽ കുറച്ച് ബിയർ കാനുകളുമായി സ്വന്തം വീട്ടിലേക്ക് പോകുകയായിരുന്നു. ആ സമയത്ത് പാർട്ടി തുടർന്നുകൊണ്ടേയിരുന്നു. ഇതെല്ലാം കഴിഞ്ഞ് കിടക്കയിലേക്ക് പോയ റുക്സർ അന്ന് രാവിലെ എഴുന്നേൽക്കാതിരുന്നപ്പോൾ പാർട്ടിയുടെ ക്ഷീണത്തിൽ ഉറങ്ങുകയാണെന്ന് വിചാരിച്ച് സുഹൃത്തുക്കൾ അവരവരുടെ വീടുകളിലേക്ക് മടങ്ങി. എന്നാൽ വൈകുന്നേരം ഫോൺ വിളിച്ചിട്ടും എടുക്കാതിരുന്നപ്പോഴാണ് സംശയം തോന്നി സുഹൃത്തുക്കൾ തിരിച്ചെത്തി റുക്സറിനെ അന്വേഷിക്കുന്നത്.

എന്നാൽ ഈ സമയം റുക്സറിനെ മരിച്ച നിലയിൽ കാണുകയായിരുന്നു. ഭയചകിതരായ ഇവർ പൊലീസിനെ കാര്യം അറിയിച്ചു. ഇങ്ങനെയാണ് പൊലീസിനോട് ഇവർ പറഞ്ഞിരിക്കുന്ന മൊഴി. അമിത ലഹരി ഉപയോഗം തന്നെയാണ് മരണകാരണമെന്ന് പൊലീസ് ഉറപ്പിച്ചു പറയുന്നു. എന്നാൽ പൊലീസിന്റെ ഈ ഭാഷ്യം തെറ്റാണെന്നും തങ്ങളുടെ മകൾ ലഹരി മരുന്ന് ഉപയോഗിക്കില്ലെന്നുമാണ് റുക്സറിന്റെ മാതാപിതാക്കളുടെ വാദം.

അവൾ അറിയാതെ ലഹരിമരുന്ന് കൊടുത്ത് ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയതാകാമെന്നാണ് മാതാപിതാക്കൾ സംശയിക്കുന്നത്. പൊലീസ് വൈകുന്നേരം മരണവിവരം അറിഞ്ഞിരുന്നെങ്കിലും വീട്ടുകാരെ അറിയിക്കുന്നത് അടുത്ത ദിവസം കാലത്തെയാണ്. മാത്രമല്ല റുക്സറിന്റെ വസ്ത്രം മാറിയിരുന്നതായും വീട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു. ഇതെല്ലാം സംഭവം കൊലപാതകം തന്നെയാണെന്ന സംശയത്തിലേക്കാണ് നീങ്ങുന്നതെന്നാണ് വീട്ടുകാര്‍ പറയുന്നത്. സംഭവത്തിൽ ഉന്നതതല അന്വേഷണം വേണമെന്നും ഇവർ ആവശ്യപ്പെടുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.