Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദേശീയ ചലച്ചിത്ര അവാർഡ് പ്രഖ്യാപനം 28ന്

national

63–ാമതു ദേശീയ ചലച്ചിത്ര അവാർഡുകൾ 28നു പ്രഖ്യാപിക്കും. ഫീച്ചർ, നോൺ ഫീച്ചർ, മികച്ച രചന എന്നിവയ്ക്കുള്ള മൂന്ന് അവാർഡ് നിർണയ സമിതികളും അവാർഡുകൾ നിശ്ചയിക്കുന്നതിന്റെ അവസാന ഘട്ടത്തിലാണ്. മലയാളത്തിൽ നിന്ന് ഇത്തവണ 33 ചിത്രങ്ങളാണ് അവാർഡിനെത്തിയത്. ഇതു സർവകാല റെക്കോർഡാണ്. ഇതിൽ നിന്നു പത്തോളം ചിത്രങ്ങൾ അവസാന പരിഗണനയിൽ കടന്നിട്ടുമുണ്ട്.

ഇതാദ്യമായി മികച്ച ചലച്ചിത്ര സൗഹൃദസംസ്ഥാനം, അല്ലെങ്കിൽ കേന്ദ്രഭരണപ്രദേശം ഏതെന്ന് അവാർഡ് സമിതി നിശ്ചയിക്കും. ഇങ്ങനെ ഒരു പുതിയ അവാർഡ് കൂടി ഏർപ്പെടുത്താൻ കേന്ദ്ര വാർത്താവിതരണ മന്ത്രാലയം തീരുമാനമെടുത്തിരുന്നു.

രമേശ് സിപ്പി ചെയർമാനായ ഫീച്ചർ അവാർഡ് സമിതിയിൽ രണ്ടു മലയാളികളുണ്ട് – കേരളത്തിൽ നിന്നു സംവിധായകൻ ശ്യാമപ്രസാദും മഹാരാഷ്ട്രയിൽ നിന്നു ജോൺ മാത്യു മാത്തനും.

ഇത്തവണ അവാർഡിനെത്തിയത് 308 ചിത്രങ്ങളാണ്. ഇവ നാലു പ്രാദേശിക സമിതികൾ കണ്ട് അവയിൽ നിന്നു തിരഞ്ഞെടുത്തവയാണ് അവസാന ഘട്ടത്തിലേക്കു പരിഗണിച്ചത്. ഇങ്ങനെ വന്ന 35 ചിത്രങ്ങളിൽ പത്തെണ്ണം മലയാളത്തിലേതാണ്.

ഇക്കുറി നോൺ ഫീച്ചർ വിഭാഗത്തിലേക്കും 22 മലയാള ചിത്രങ്ങൾ മത്സരിക്കുന്നു.

ഫീച്ചർ വിഭാഗത്തിൽ മലയാളത്തിൽ നിന്നു പരിഗണനയ്ക്കു വന്ന ചിത്രങ്ങൾ: ഒഴിവു ദിവസത്തെ കളി, കഥാന്തരം, പത്തേമാരി, ലുക്കാ ചുപ്പി, ചായം പൂശിയ വീട്, നരോപനിഷത്ത്, കഥ പറയും മുത്തച്ഛൻ, ബെൻ, രൂപാന്തരം, പത്രോസിന്റെ പ്രമാണങ്ങൾ, ഇതിനുമപ്പുറം, ഉണർവ്, ഒരു വടക്കൻ സെൽഫി, അരണി–ദ് ഫയർ ഇൻസൈഡ്, സു സു സുധിവൽമീകം, ഇടവപ്പാതി, കൂട്ടും മഴയും, വെളുത്ത രാത്രികൾ, പ്രേമം, മോഹവലയം, മാലേറ്റം, വലിയ ചിറകുള്ള പക്ഷികൾ, അമീബ, ഞാൻ സംവിധാനം ചെയ്യും, കുമ്പസാരം, നീന, ഇളംവെയിൽ, എന്ന് നിന്റെ മൊയ്തീൻ, മൺട്രോതുരുത്ത്, മച്ചുക, നമുക്കൊരേ ആകാശം, നിർണായകം, ക്രയോൺസ്.

Your Rating: