Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അന്ന് കമൽഹാസൻ ഇന്ന് നവാസുദ്ദീൻ

raman-raghav രാഘവ് ആയി നവാസുദ്ദീൻ, യഥാർത്ഥ രമണ്‍ രാഘവ്, കമൽഹാസൻ

പരമ്പര കൊലയാളിയുടെ കഥ പറയുന്ന അനുരാഗ് കശ്യപ് ചിത്രം രമണ്‍ രാഘവ് 2.0 യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തെത്തി. യഥാര്‍ഥ കഥ ആസ്പദമാക്കി എടുത്തിരിക്കുന്ന ചിത്രത്തിൽ നവാസുദ്ദീന്‍ സിദ്ദിഖിയാണ് ടൈറ്റില്‍ റോളിലെത്തുക. മറ്റൊരു പ്രധാന കഥാപാത്രമായ പൊലീസുകാരന്റെ വേഷത്തില്‍ വിക്കി കൗശല്‍ അഭിനയിക്കുന്നു. ചിത്രം ജൂൺ 24ന് തിയറ്ററുകളിലെത്തും.

അറുപതുകളുടെ പകുതിയില്‍ ബോംബെയില്‍ ജീവിച്ചിരുന്ന രമണ്‍ രാഘവ് എന്ന പരമ്പര കൊലയാളിയുടെ കഥയാണ് ചിത്രം പറയുന്നത്. ഇന്ത്യയിൽ ജീവിച്ചിരുന്നതിൽവച്ച് ഏറ്റവും ഭീകരനായ പരമ്പര കൊലയാളിയായിരുന്നു രാമൻ രാഘവ്. ഏകദേശം 23 പേരെ കൊന്നതായി പൊലീസിനോട് വെളിപ്പെടുത്തിയ രാഘവ് അതിൽകൂടുതൽപ്പേരെ വകവരുത്തിയതായാണ് അനൗദ്യോഗിക കണക്ക്.

1987ൽ കോടതി ജീവപര്യന്തം തടവിന് വിധിച്ച രാഘവ് 1995ൽ മരണമടഞ്ഞു. 1970ൽ പ്രശസ്ത സംവിധായകനായ ഭാരതിരാജ സംവിധാനം ചെയ്ത സിഗപ്പു റോജാക്കൻ എന്ന ചിത്രം രാഘവിന്റെ ജീവിതത്തെ ആസ്പദമാക്കി എടുത്ത ചിത്രമാണ്. കമൽഹാസൻ പരമ്പര കൊലയാളിയുടെ വേഷത്തിലാണ് ചിത്രത്തിൽ അഭിനയിച്ചത്.

Your Rating: