ലഞ്ച് ബോക്സ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടിയാണ് നിമ്രത് കൗർ. ഗ്ളാമർ കൊണ്ടല്ല അഭിനയം കൊണ്ട് പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ താരങ്ങളിൽ ഒരാള്‍ കൂടിയാണ് നിമ്രത്. അക്ഷയ് കുമാർ നായകനായി എത്തുന്ന എയർലിഫ്റ്റ് ആണ് നിമ്രതിന്റെ പുതിയ ചിത്രം.
ഈയിടെ നൽകിയ അഭിമുഖത്തിൽ നടി ഞെട്ടിക്കുന്ന ഒരു വിവരം വെളിപ്പെടുത്തി. ഒരിക്കൽ കഞ്ചാവ് ഉപയോഗിച്ചുവെന്ന്, എന്നാൽ അതൊരിക്കലും ജീവിതത്തിന്റെ ഒരു ഭാഗമാക്കാനല്ലായിരുന്നെന്നും എന്താണതെന്ന് അറിയുക മാത്രമായിരുന്നു അതിലൂടെ ലക്ഷ്യമെന്നും നിമ്രത് പറയുന്നു.
ഒരുദിവസം രാവിലെ എഴുന്നേൽക്കുന്ന നിമിഷം താനൊരു നടിയോ നടനോ ആകണമെന്ന് ചിന്തിക്കുന്ന ആരും കാണില്ല. അഭിനേതാവ് ആകുക എന്നത് അംഗീകരിക്കാൻ തനിക്ക് തന്നെ ആദ്യം ബുദ്ധിമുട്ട് ആയിരുന്നെന്നും നടി പറഞ്ഞു.
ഇറാഖ്–കുവൈത്ത് യുദ്ധം പ്രമേയമാക്കി ഒരുങ്ങുന്ന എയർലിഫ്റ്റിൽ നായിക കഥാപാത്രമാണ് നിമ്രതിന്റേത്. രാജകൃഷ്ണ മേനോൻ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.