Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആരെയാണ് രാധിക പേടിക്കുന്നത്; ഫോബിയ ട്രെയിലർ

radhika

ബോളിവുഡ് സുന്ദരി രാധിക ആപ്തെ നായികയായി എത്തുന്ന ഫോബിയ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. നവാഗതനായ പവൻ കൃപനാലി സംവിധാനം ചെയ്യുന്ന ചിത്രം സൈക്കോ ത്രില്ലറാണ്.

Phobia Official Trailer | Radhika Apte

ഒരു വസ്തുവിനോടോ ആളിനോടോ സ്ഥലത്തോടോ സന്ദർഭത്തോടോ ഒരാൾക്ക് തോന്നുന്ന അടിസ്ഥാനരഹിതമായ ഭയമാണ് ഫോബിയ അല്ലെങ്കിൽ അകാരണഭീതി. ചുറ്റുപാടിലുള്ള എന്തിലും ഭീതിയുണ്ടാക്കുന്ന മാനസികാവസ്ഥയുമായി ജീവിക്കുന്ന കഥാപാത്രമാണ് രാധികയുടേത്.

വിവിധ തരം ഫോബിയയിലുടെ കടന്നുപോകുന്നവരെ പരാമര്‍ശിച്ച് രാധികാ ആപ്‌തേ അഭിനയിച്ച ഫോബിയാ ടീസറും ഇതിനോടകം പ്രമോഷന് വേണ്ടി ഉപയോഗിച്ചിരുന്നു. രജനീകാന്തിനൊപ്പമുള്ള കബലി എന്ന ചിത്രമാണ് രാധികയുടേതായി ഫോബിയ്ക്ക് ശേഷം പുറത്തിറങ്ങാനിരിക്കുന്നത്. ഇറോസ് ഇന്റര്‍നാഷനലും വിക്കി രാജനിയും ചേര്‍ന്നാണ് നിർമാണം. മേയ് 27ന് ചിത്രം തിയറ്ററുകളിലെത്തും.

Your Rating: