Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുളിമുറിയിൽ വേണ്ട നിങ്ങളുടെ ഒളിച്ചു കളി: ആലിയ

aalia

ബോളിവുഡിലെ ഗോസിപ്പ് കേന്ദ്രങ്ങളിൽ നിന്ന് അടുത്തിടെയായി ഏറ്റവുമധികം പുറത്തുവരുന്ന രണ്ടു പേരുകളാണ് ആലിയ ഭട്ട്, സിദ്ധാർഥ് മൽഹോത്ര. ഇരുവരും രഹസ്യ ഡേറ്റിങിലാണെന്നു വരെ വാര്‍ത്തകളുണ്ടായിരുന്നു. പുറത്തുവന്ന വാർത്തകൾക്ക് അൽപം ബലം നൽകി സിദ്ധാർഥ് മൽ‌ഹോത്രയുടെ വീട്ടിൽ നിന്ന് രാത്രി ആലിയ ഇറങ്ങിവരുന്ന ചിത്രം പുറത്തുവന്നിരുന്നു.

ആലിയയുടെ കഷ്ടകാലം എന്നല്ലാതെ എന്തുപറയാൻ. ഗോസിപ്പ് വീരൻമാർ അടിച്ചിറക്കിയ നുണകളിലെന്തോ ഉണ്ടെന്ന് ആൾക്കാർ വിശ്വസിക്കുന്നതിനിടയിൽ ഇതാ അന്ന് രാത്രി എന്താണ് മൽഹോത്രയുടെ വീട്ടിൽ നടന്നതെന്ന് ആലിയ പറയുന്നു.

ആലിയ അവിടെ ഒളിച്ചുകളിക്കാൻ തുടങ്ങുകയായിരുന്നുവെന്നുവരെ അടിച്ചിറക്കിയാണ് ഫോട്ടോ പ്രചരിച്ചത്. താനവിടെ ഫോൺ ചെയ്തു നിൽക്കുകയായിരുന്നു. എനിക്ക് കാമറ കാണാൻ കഴിയുന്നുണ്ടായിരുന്നില്ല. പക്ഷേ അവർക്കത് വ്യക്തമായി സാധിക്കുമായിരുന്നു. ഞാൻ ഫോൺ ചെയ്യുന്നത് അവർ കണ്ടതുമാണ്. വളരെ പ്രധാനപ്പെട്ട ഒരുകാര്യം ഫോണിൽ സംസാരിക്കുകയായിരുന്നു. ആ സമ്മർദ്ധത്തിനിടയിൽ സംസാരിക്കുന്ന ദൃശ്യമാണ് കാമറയിൽ പകർത്തിയത്. അല്ലാതെ കളിച്ചുകൊണ്ട് നിൽക്കുകയൊന്നുമായിരുന്നില്ല. ഉറക്കെ ചിരിച്ചുകൊണ്ട് ആലിയ പറ​ഞ്ഞു.

ഞാനെവിടെ പോയാലും ഫോട്ടോഗ്രാഫർമാർ പുറകെയുണ്ട്. അനാവശ്യമായി കാമറ തിരിച്ചുവച്ച് ക്ലിക് ചെയ്തുകൊണ്ടേയിരിക്കുന്നു. ഞാനെന്തുചെയ്യാനാണ്. പക്ഷേ നിങ്ങളൊരുകാര്യം ചിന്തിക്കണം. എപ്പോഴും ഞാൻ അലസമായി മുടിപാറിച്ചും കണ്ണുതിരുമ്മിയും നിൽക്കുന്ന ചിത്രമാണ് ‌എടുക്കുന്നത്. ഇനിയിതൊന്നും ചെയ്യാനായില്ലെങ്കിൽ എന്റെ മുഖം വ്യക്തമാകുന്ന ചിത്രമെങ്കിലുമെടുക്കൂ. ആളുകളെന്തു വിചാരിക്കും. ഇവർ എന്റെ കുളിമുറിയിൽ കയറാത്തിടത്തോളം കാലം എനിക്ക് പേടിക്കേണ്ട. അരോചകമായി തോന്നേണ്ട ഒരു വിഷയത്തിൽ വളരെ കൂളായി ആലിയ മറുപടി പറഞ്ഞു.